കൊച്ചി: ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അസം നൗഗോൺ സ്വദേശികളായ ഇജാജുൾ ഇസ്ലാം (34), ഖൈറുൾ ഇസ്ലാം (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു മോഷണം. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്. വീട്ടിൽ ഇലക്ട്രിക് വയറിംഗിനായി സ്ഥാപിച്ചിരുന്ന 25,000 രൂപ വിലവരുന്ന കോപ്പർ വയറുകളാണ് മോഷ്ടിച്ചത്.
അറസ്റ്റിലായ ഖൈറുൾ ഇസ്ലാം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇൻസ്‌പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിൽ എസ്ഐ പി.എച്ച്. അബ്ദുൾ ജബ്ബാർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.


