കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് ഏകദേശം 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതായി ഡോക്ടർ കണ്ടെത്തിയത്. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
വർഷങ്ങളായി സമ്പാദ്യമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് ഡോക്ടർ പൊലീസിന് മൊഴി നൽകി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട് പരിശോധിച്ചു. മോഷ്ടാക്കളുടെ വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
മോഷണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വീട്ടിൽ പ്രവേശിച്ച വഴിയും മോഷണവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.





Really impressed with the user interface here. Everything is easy to find and the loading times are super fast. Big thanks to canohuto for the great experience
Really impressed with the user interface here. Everything is easy to find and the loading times are super fast. Big thanks to canohuto for the great experience