Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നേതൃത്വം തിരുത്തുമ്പോൾ അണികളും തിരുത്തേണ്ടേ?’ പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തളിപ്പറമ്പിൽ പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ വിശദീകരണ പ്രസംഗത്തെ തുടർന്നുള്ള വിവാദത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി പ്രസ് സെക്രട്ടറി അഡ്വ. മനോഹരൻ മോറായി. പാർട്ടി നേതൃത്വത്തിന് തെറ്റുപറ്റിയെന്ന് കണ്ടെത്തിയതിനാൽ അണികൾ ചെയ്തതെല്ലാം ശരിയായിരുന്നു എന്നല്ല അർഥമെന്ന് അദ്ദേഹം കുറിച്ചു.

നേതൃത്വം തിരുത്തുമ്പോൾ അണികളും തിരുത്തേണ്ടതല്ലേയെന്നും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തവർ ആ തെറ്റ് തിരുത്തി എൽഡിഎഫിനൊപ്പം നിൽക്കേണ്ടതല്ലേയെന്നും മനോഹരൻ മോറായി ചോദിച്ചു. പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം വിമർശനങ്ങൾക്ക് വിധേയമായ സാഹചര്യത്തിലാണ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം.

തളിപ്പറമ്പിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പാർട്ടി പ്രവർത്തകരുടെ നിലപാടിനെതിരെ പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. “നിങ്ങളെ വഴിതെറ്റിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കണം” എന്ന് പറഞ്ഞ അദ്ദേഹം, പരാജയം ഗൗരവമായി കാണണമെന്നും ആരെയാണ് വിശ്വാസത്തിലെടുത്തതെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചെയ്ത തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും പിണറായി പറഞ്ഞിരുന്നു.

താൽക്കാലിക പ്രചാരണങ്ങളിൽ പ്രവർത്തകർ വീണുവെന്നും പാർട്ടിയെ പരാജയപ്പെടുത്താൻ മാത്രമുള്ള വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു. പാർട്ടി ഏകോപിതമായി മുന്നോട്ടുപോകേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പിണറായി വിജയന്റെ പരാമർശത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. പാർട്ടി അണികൾക്ക് തെറ്റുപറ്റിയെന്ന് പിണറായി പറഞ്ഞത് പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവരെ ഉദ്ദേശിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവർ തിരുത്തി തിരിച്ചുവരണമെന്നാണ് പിണറായി ഉദ്ദേശിച്ചതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങൾ പല രീതിയിൽ പ്രസംഗത്തെ വ്യാഖ്യാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer