അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം ലയണൽ മെസിയോടുള്ള തങ്ങളുടെ സ്നേഹവും ആദരവും നന്ദിയും പ്രകാശിപ്പിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനും സഹ താരങ്ങളും. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾക്കും അതുല്യമായ പാരമ്പര്യത്തിനും അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
‘അർജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിനും, വേണമെങ്കിൽ മറ്റൊരു രാജ്യം തിരഞ്ഞെടുക്കാമായിരുന്നിട്ടും ഞങ്ങളെ തിരഞ്ഞെടുത്തതിനും ജീവിതകാലം മുഴുവൻ ഞങ്ങൾ താങ്കളോട് കടപ്പെട്ടിരിക്കും എന്നാണ് സഹതാരവും മൈതാനത്തെ മെസിയുടെ മനസുമായിരുന്ന ഏഞ്ചൽ ഡി മരിയ കുറിച്ചത്.
റോഡ്രിഗോ ഡി പോൾ കുറിച്ചത് ഇങ്ങനെ- ‘നമ്മുടെ രാജ്യത്തോടുള്ള നിങ്ങളുടെ നിസ്വാർഥമായ സ്നേഹം, ഒരിക്കലും തളരാത്ത പോരാട്ടവീര്യം, കളത്തിലെ അനീതികളെ നേരിടാനുള്ള കരുത്ത്, സഹ താരങ്ങളോടും സ്റ്റാഫുകളോടുമുള്ള നിങ്ങളുടെ കരുതൽ… സർവകാലത്തേയും ഏറ്റവും മികച്ച താരം! ഞങ്ങൾക്ക് താങ്കൾ നൽകിയ സന്തോഷത്തിന് അതിരുകളില്ല.’











