കൊച്ചി: വിവാഹത്തിന് മുന്‍പ് എച്ച്ഐവി ടെസ്റ്റ് നടത്തണമെന്ന് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസ്. കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. മാര്‍ത്തോമ്മാ സഭയില്‍ വിവാഹങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ടെസ്റ്റ് നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും കെ തോമസ് പറഞ്ഞു. അതേസമയം കെ തോമസിന്റെ പ്രസ്താവന മാര്‍ത്തോമ്മാ സഭ തള്ളിയിട്ടുണ്ട്.
‘കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. ഞാന്‍ വിശ്വസിക്കുന്നു. മാര്‍ത്തോമ്മാ സഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകള്‍ക്ക് വിധേയമായതിന് ശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.’- മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി കെ തോമസ് പറഞ്ഞു. ഇത് സഭയിലെ യുവാക്കളെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷ്യന്‍ സൊസൈറ്റിയുടെ നിര്‍ദേശം സ്വീകരിച്ച്, സര്‍ക്കാര്‍- എയ്ഡഡ്- സ്വകാര്യ കോളജുകളിലെല്ലാം എച്ചഐവി പരിശോധനയും കൗണ്‍സലിങ് ക്യാമ്പുകളും നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസിന്റെ പരാമര്‍ശം.




