Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യന്‍ കായിക താരങ്ങള്‍ പാകിസ്ഥാനിലേക്ക്; സാഫ് ഗെയിംസില്‍ പങ്കെടുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കായിക താരങ്ങൾക്ക് പാകിസ്ഥാനിലേക്ക് പോകാൻ കേന്ദ്രസർക്കാരിന്റെ അനുമതി. അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

രാജ്യാന്തര കായിക ടൂർണമെന്റുകൾക്ക് അവയുടേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്നും അവയോട് ഇന്ത്യ സഹകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ കായിക താരങ്ങൾ പാകിസ്ഥാനിലേക്ക് പോകുന്നത്.

പാകിസ്ഥാൻ വേദിയാകുന്ന ടൂർണമെന്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സാധാരണയായി പങ്കെടുക്കാറില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകൾ പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കിയിരുന്നു.

ഇതിനിടെയാണ് സാഫ് ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 4 മുതൽ 11 വരെ ഇസ്‌ലാമാബാദിലാണ് സാഫ് ഗെയിംസ് നടക്കുക.

23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാൻ സാഫ് ഗെയിംസിന് വേദിയാകുന്നത്. ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യ–പാകിസ്ഥാൻ കായിക ബന്ധത്തിലും പുതിയൊരു അധ്യായത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix