കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്ക് വിസ, ചെക്ക് എന്നിവരുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ എൽഇഡി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ വെച്ചാണ് ചെക്ക് എയു ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്. ലൈഫ് ടൈം ഫ്രീ കാർഡാണിത്.
കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾ (ടാപ്പ് ആൻഡ് പേ) നടത്തുമ്പോൾ കാർഡ് പ്രകാശിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, സൊമാറ്റോ, ബിഗ്ബാസ്ക്കറ്റ്, ആപ്പിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലെ ഇടപാടുകൾക്കും യൂട്ടിലിറ്റി പേയ്മെൻ്റുകൾക്കും ചെക്ക് ട്രാവലിനും 12 ശതമാനം റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
10,000ലധികം വരുന്ന മറ്റ് ബ്രാൻഡുകളിലെ ഇടപാടുകൾക്ക് അഞ്ച് ശതമാനം റിവാർഡ് പോയിൻ്റുകളും യോഗ്യമായ മറ്റ് എല്ലാ ഇടപാടുകൾക്കും ഒരു ശതമാനം റിവാർഡ് പോയിൻ്റുകളും ലഭിക്കും. ചെക്ക് ആപ്പിലൂടെ രണ്ട് പോയിൻ്റുകൾ ഒരു രൂപ എന്ന നിരക്കിൽ യാത്രാ ബുക്കിങ്ങുകൾക്കും ഗിഫ്റ്റ് കാർഡുകൾ വാങ്ങാനുമായി റിഡീം ചെയ്യാം.



