നാട്ടിലേക്ക് വരാനോ വിദേശത്തേക്ക് യാത്ര ചെയ്യാനോ തയ്യാറെടുക്കുന്നവർക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനയുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ധനച്ചെലവ് ഉയരുന്നതാണ് വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ പ്രധാന കാരണമാകുക. ദീർഘദൂര യാത്ര നടത്തുന്നവരെയാകും നിരക്ക് വർധന കൂടുതൽ ബാധിക്കുക. അതേസമയം, വിമാനക്കമ്പനികൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്ന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് വർധന താരതമ്യേന കുറവായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.


