Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഹമ്മയിൽ വേമ്പനാട് കായൽ നികത്തി കെട്ടിടനിർമാണം; ജില്ലാ ഭരണകൂടത്തിന്റെ വാദത്തിനെതിരെ നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുഹമ്മയിൽ വേമ്പനാട് കായലോരം നികത്തി സ്വകാര്യ ബിസിനസ് ഗ്രൂപ്പ് കെട്ടിടം നിർമിച്ചെന്ന പരാതിയിൽ വിവാദം. സ്ഥലം നേരത്തെ തന്നെ പുരയിടമായിരുന്നെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം നാട്ടുകാരും ജനപ്രതിനിധികളും തള്ളി.

കായൽ നികത്തലിന് പിന്നിൽ ഉന്നതതല ഇടപെടൽ നടന്നിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച പി. പ്രസാദ് എംഎൽഎ ആരോപിച്ചു. എന്നാൽ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.

വിവാദ സ്ഥലം നേരത്തെ പുരയിടമായിരുന്നെന്നും അവിടെയുണ്ടായിരുന്ന കൽക്കെട്ട് തകർന്നതോടെ കായലിൽനിന്ന് വെള്ളം കയറിയതിനാലാണ് പ്രദേശം കായലായി തോന്നിയതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ കൽക്കെട്ടിന് ഇപ്പുറം ചെമ്മണ്ണ് ഇറക്കി സ്ഥലം നികത്തിയതിന്റെ തെളിവുകൾ വ്യക്തമാണെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ ഈ ഭാഗം നേരത്തെ കായലായിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം.

തണ്ണീർത്തട നിയമപ്രകാരം കായലിൽനിന്ന് 50 മീറ്റർ അകലം പാലിച്ചാണ് കെട്ടിടം നിർമിക്കേണ്ടതെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കായൽ നികത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചതെന്നും കായലിൽനിന്നുള്ള 10 മീറ്റർ ദൂരപരിധി പോലും പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

റംസാർ സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായൽ മേഖലയിലാണ് നിയമലംഘനം നടന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരിശോധനയും നടപടിയും ആവശ്യപ്പെട്ടാണ് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix