Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രിമാരുടെ വിദേശയാത്രയില്‍ ധൂര്‍ത്തില്ല’: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ലോകകേരള സഭ പിരിച്ചുവിടുമെന്നും പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകകേരള സഭയുടെ ആദ്യ യോഗത്തിലെ തീരുമാനങ്ങൾ തന്നെയാണ് തുടർന്നുള്ള യോഗങ്ങളിലും ആവർത്തിച്ചതെന്നും പുതിയ തീരുമാനങ്ങളിലേക്ക് എത്താൻ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ വിഷയങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രി കെ എം ഷാജി ആഢംബര വാഹനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വാഹനം തകരാറിലായ സാഹചര്യത്തിൽ മറ്റൊരു വാഹനം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2017 മുതൽ ഉപയോഗിക്കുന്ന വാഹനങ്ങളാണ് സംസ്ഥാനത്തെ മന്ത്രിമാർ ഉപയോഗിക്കുന്നതെന്നും പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കിയത് ഭരണതലത്തിൽനിന്നുള്ള സന്ദേശത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വാഹനം വഴിയിൽവെച്ച് തകരാറിലായാൽ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ വിദേശയാത്രകളിൽ സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളി സംഘടനകളും അലൂമിനി കൂട്ടായ്മകളും സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് മന്ത്രിമാരെ ക്ഷണിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിദേശയാത്രകൾക്കായി സർക്കാർ ഖജനാവിൽനിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലികവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി നിയന്ത്രണം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി മുൻ സർക്കാർ 25 വർഷത്തേക്ക് ഏർപ്പെടുത്തിയിരുന്ന കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണങ്ങളിലൊന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാർ റദ്ദാക്കിയതിന് ശേഷം പുതിയ ദീർഘകാല കരാർ ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix