Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; ഉത്തർപ്രദേശിൽ 48 മണിക്കൂറിനിടെ 56 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തരേന്ത്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ മഴക്കെടുതിയിൽ 56 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലകളിലായി 2,254 വീടുകൾ തകർന്നു.

ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട 1.8 മില്ലിമീറ്റർ മഴയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വിവിധ ജില്ലകളിൽ നിന്നായി 17,000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. ദുരന്തബാധിതർക്ക് അടിയന്തര ദുരിതാശ്വാസവും ആവശ്യമായ സഹായവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒഡീഷയിലും സ്ഥിതിഗതികൾ രൂക്ഷമാണ്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഛത്തീസ്ഗഡിൽ ദേശീയപാതകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. ബസ്തർ മേഖലയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേരെ വ്യോമസേന എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.

അതേസമയം, കേദാർനാഥിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരെയും രക്ഷപ്പെടുത്തി. പുലർച്ചെ നാലുമണിയോടെ മലയാളി സംഘം സീതാപൂരിലെത്തി. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെയാണ് സംഘം സുരക്ഷിതമായി പുറത്തെത്തിയത്.

കേദാർനാഥ് സന്ദർശിച്ച് കാൽനടയായി മടങ്ങുന്നതിനിടെയാണ് സംഘത്തിന് മണ്ണിടിച്ചിലിനെ തുടർന്ന് യാത്ര തടസ്സപ്പെട്ടത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ 55 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix