Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുജറാത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: അംഗീകാരമില്ലാത്ത മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടന്നതായി ആരോപിക്കുന്ന വൻ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും ആദായനികുതി വകുപ്പ് കണ്ടെത്തി. വ്യാജ സംഭാവനകളുടെ പേരിൽ 1,869.61 കോടി രൂപ വെളുപ്പിക്കുകയും 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ. ആദായനികുതി വകുപ്പിന്റെ പരാതിയിൽ ഗാന്ധിനഗർ സിഐഡി ക്രൈം വിഭാഗം കേസെടുത്തു.

ഗാന്ധിനഗറിൽ രജിസ്റ്റർ ചെയ്ത ഭാരതീയ നാഷണൽ ജനതാ ദൾ, അഹമ്മദാബാദിലെ ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി എന്നിവർക്കെതിരെയാണ് കേസ്.

വലിയ തുകകൾ സംഭാവനയായി സ്വീകരിച്ച ശേഷം വ്യാജ രസീതുകൾ നൽകിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പിന്നീട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ച് രണ്ട് മുതൽ 10 ശതമാനം വരെ കമ്മീഷൻ ഈടാക്കിയ ശേഷം ബാക്കി തുക ഹവാല വഴി ദാതാക്കൾക്ക് തന്നെ തിരികെ നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇതിലൂടെ സംഭാവന നൽകിയവർക്ക് നിയമവിരുദ്ധമായി ആദായനികുതി ഇളവ് ലഭിച്ചതായും ആരോപണമുണ്ട്.

ഭാരതീയ നാഷണൽ ജനതാ ദൾ വഴിയാണ് ഏറ്റവും വലിയ തുകയുടെ ഇടപാട് നടന്നതെന്നാണ് കണ്ടെത്തൽ. 50,000-ത്തിലധികം പേരിൽ നിന്ന് 1,143 കോടിയിലധികം രൂപ സംഭാവനയായി സ്വീകരിച്ചതായും ഇതിലൂടെ സർക്കാരിന് 343 കോടിയിലധികം രൂപയുടെ നികുതി നഷ്ടമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

വ്യാജ ബില്ലുകളും ഷെൽ കമ്പനികളും ഉപയോഗിച്ച് പണം മാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. മറ്റ് രണ്ട് പാർട്ടികളും സമാന രീതിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം.

പാർട്ടി പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ, ഹവാല ഇടനിലക്കാർ, വ്യാജ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഒപ്പിട്ട ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. വഞ്ചനയും ഗൂഢാലോചനയും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix