Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാർട്ടേഡ് വിമാനയാത്ര: മുഖ്യമന്ത്രിക്കെതിരായ ഹർജി പരിഗണിക്കുന്നത് മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ലോകായുക്ത മാറ്റിവെച്ചു. അടുത്ത മാസം ആറിലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് അഴിമതി ആരോപണം ഉന്നയിച്ച് ലോകായുക്തയെ സമീപിച്ചത്.

മുഖ്യമന്ത്രിയുടെ സ്‌പോൺസർ ചെയ്ത വിമാനയാത്രയിൽ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും അഴിമതി തടയുന്നതിനായി ജുഡീഷ്യൽ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് ലോകായുക്ത.

അതേസമയം, സ്‌പോൺസർ ചെയ്തുള്ള വിമാനയാത്ര അഴിമതിയായി കണക്കാക്കാനാകുമോ എന്നതിലും യാത്രയ്ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ആനുകൂല്യം നൽകിയിട്ടുണ്ടോ എന്നതിലും നിലവിൽ വ്യക്തതയില്ല. സർക്കാർ അധികാരത്തിലെത്തിയിട്ട് മാസങ്ങൾ മാത്രമായതിനാൽ വലിയ നയപരമായ തീരുമാനങ്ങൾക്ക് ആവശ്യമായ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന വാദവും ഉയരുന്നുണ്ട്.

വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ, ചാർട്ടേഡ് വിമാനം ആരാണ് സ്‌പോൺസർ ചെയ്തതെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള മാധ്യമസമ്മേളനത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix