Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

​ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിച്ചാൽ കോടികൾ പാരിതോഷികം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൻ: കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ​ഗ്യാങ്സ്റ്റർ ​ഗോൾഡി ബ്രാറിനെ പൂട്ടാൻ അമേരിക്ക. അരുംകൊലയും അക്രമവും ലഹരിക്കടത്തുമായി യുഎസിലും കാനഡയിലും ഭീതിവിതയ്ക്കുന്ന അധോലോക കുറ്റവാളി സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാറിനെ ഏറ്റവും പ്രധാനപ്പെട്ട 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ പെടുത്തി എഫ്ബിഐയുടെ നിർണായക നീക്കം.

ലോറൻസ് ബിഷ്ണോയ് ക്രിമിനൽ സംഘത്തിന്റെ വടക്കേ അമേരിക്കൻ മേഖലാതലവനായ ഗോൾഡിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. കയ്യിൽ ആയുധമുണ്ടാകുമെന്നും സൂക്ഷിക്കണമെന്നും രക്ഷപ്പെടാൻ ശ്രമിച്ചേക്കുമെന്നും എഫ്ബിഐ മുന്നറിയിപ്പു നൽകി.

ഇന്ത്യ ആസ്ഥാനമായുള്ള രാജ്യാന്തര ക്രിമിനൽ സംഘങ്ങൾക്കെതിരെ എഫ്ബിഐ തുടക്കമിട്ട ഓപ്പറേഷൻ ഹാർഡ്ബോൾ ദൗത്യത്തിൽ തിരിച്ചറിഞ്ഞ 37 പിടികിട്ടാപ്പുള്ളികളിലൊരാളാണ്. ജൂലൈയിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കാന‍ഡ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഏജൻസികളുടെ പിന്തുണയോടെയാണ് ഗോൾഡിയെ പിടികൂടാനുള്ള ശ്രമം.

കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവിട്ടത് ഗോൾഡിയാണെന്ന് യുഎസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2022ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതത്തിന്റെ മുഖ്യസൂത്രധാരനും ഇയാളായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix