Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ട്രാൻസ്ഫോമറിന് സമീപത്തെ വൈദ്യുതത്തൂണിലെ സർവീസ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വിനോദിന് ഷോക്കേറ്റത്.

സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് വിനോദിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈദ്യുതപ്രവാഹം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി വിനോദ് കുറവിലങ്ങാട് സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ സഹപ്രവർത്തകനൊപ്പം സർവീസ് ലൈനിലെ തകരാർ പരിഹരിക്കാനായാണ് അദ്ദേഹം കാളിയാർതോട്ടം ഭാഗത്തെത്തിയത്. ഭാര്യ: ഷീബ. മകൾ: ആൽബിത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix