Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിടവാങ്ങൽ മത്സരത്തിൽ മിന്നിത്തിളങ്ങി മെസി; അർജന്റീനയ്ക്ക് തകർപ്പൻ ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദേശീയ ടീം കരിയറിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിലും മികവ് തെളിയിച്ച മെസി, രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും പെനാൽറ്റി ഗോളാക്കുകയും ചെയ്തതോടെ മത്സരം അവിസ്മരണീയമായി. ആഫ്രിക്കൻ രാജ്യമായ ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു അർജന്റീനയുടെ മൂന്ന് ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് നിക്കോളാസ് ഒട്ടാമെൻഡി ഹെഡറിലൂടെ ഗോൾ നേടി. 61-ാം മിനിറ്റിൽ യുവതാരം നിക്കോ പാസ് അർജന്റീനയുടെ ലീഡ് ഉയർത്തി. മെസി നൽകിയ പാസിൽ നിന്നായിരുന്നു നിക്കോ പാസിന്റെ ഗോൾ.

71-ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. മെസിക്ക് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് അർജന്റീന നായകൻ തന്റെ വിടവാങ്ങൽ മത്സരം ഗോളോടെ അടയാളപ്പെടുത്തി.

മത്സരത്തിന്റെ പത്താം മിനിറ്റിൽ മെസിക്ക് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു. 2022ലെ ഫിഫ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ സഹതാരങ്ങളും മെസിക്കൊപ്പം മത്സരത്തിൽ അണിനിരന്നു.

നിറകണ്ണുകളോടെയാണ് മെസി തന്റെ അവസാന മത്സരത്തിനായി സ്റ്റേഡിയത്തിലെത്തിയത്. ആരാധകരുടെ വലിയ തിരക്ക് കാരണം നിശ്ചയിച്ചതിലും വൈകിയാണ് അർജന്റീനയുടെ ടീം ബസ് സ്റ്റേഡിയത്തിലെത്തിയത്. ഇതോടെ മത്സരം ആരംഭിക്കുന്നതിലും കാലതാമസമുണ്ടായി. മെസി സ്റ്റേഡിയത്തിലെത്തിയതോടെ ആരാധകരും വികാരഭരിതരായി.

2005ലാണ് മെസി അർജന്റീന ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 207 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടിയ മെസി, അർജന്റീനയെ മൂന്ന് തവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. 2022ൽ ഖത്തറിൽ ലോകകപ്പ് കിരീടവും സ്വന്തമാക്കി. 2014ൽ ജർമനിയോടും 2026ൽ സ്പെയിനിനോടുമാണ് അർജന്റീന ഫൈനലിൽ പരാജയപ്പെട്ടത്.

അർജന്റീനയ്ക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും മെസി നേടിയിട്ടുണ്ട്. ദേശീയ ടീമിനൊപ്പമുള്ള നീണ്ട യാത്രയ്ക്ക് വിരാമമിട്ടെങ്കിലും ഇന്റർ മയാമിക്കായി മെസിയുടെ കാലുകൾ ഇനിയും പന്തിൽ കവിത വിരിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix