ചെന്നൈ: ചെന്നൈയിലെ തിരുവാന്മിയൂര് ടൈഡല് പാര്ക്കിന് സമീപം ഒഎംആര് റോഡില് കൂറ്റന് ഗര്ത്തമുണ്ടായതിനെ തുടര്ന്ന് കാര് വീണ് അപകടം. യാത്രക്കാര് നിസാര പരിക്കോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
മധ്യ കൈലാഷ് ഭാഗത്തു നിന്ന് ടൈഡല് പാര്ക്കിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്പ്പെട്ടത്. റോഡിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞ് കുഴിയായതോടെ കാര് കുഴിയിലേക്ക് മറിഞ്ഞ് തലകീഴായി കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെ യാത്രക്കാര് വാഹനത്തില് നിന്ന് പുറത്തിറങ്ങി. ചെന്നൈയുടെ പ്രധാന ഐടി ഇടനാഴിയായ ഈ ഭാഗത്ത് കഴിഞ്ഞ മാസങ്ങളിലും സമാനമായ റോഡ് ഇടിച്ചിലുകള് റിപ്പോര്ട്ട് ചെയ്തിരുന്നു.
Car topples due to a road cave-in incident on OMR. This is second time it's happening. Very recently we had a similar incident near Tidel. Has to be due to the UG metro works happening. @cmrlofficial 🤧 pic.twitter.com/trVMG9y4Lv
— Chennai Updates (@UpdatesChennai) October 8, 2026




