സ്റ്റോക്ക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്. സാഹിത്യത്തിലെ ക്ലാസിക്കൽ പാരമ്പര്യവുമായി രസകരമായ സംവാദത്തിലേർപ്പെട്ടുകൊണ്ട് സമകാലിക സാഹിത്യത്തിന് പുതിയ മാനങ്ങൾ സംഭാവന ചെയ്ത ആൻ കഴ്‌സന്റെ ധീരവും നൂതനവുമായ കൃതികൾക്കു മുന്നിൽ 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സമർപ്പിക്കുന്നു എന്നായിരുന്നു അക്കാദമിയുടെ പ്രഖ്യാപനം.
കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക പശ്ചാത്തലത്തിലേക്ക് പുനരാവിഷ്‌കരിക്കുന്നതില്‍ പ്രശസ്തയാണ്. 30 വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്.
കവി, പണ്ഡിത, വിവർത്തക, ക്ലാസിസിസ്റ്റ്, പ്രൊഫസർ, ഉപന്യാസക തുടങ്ങി കനേഡിയൻ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് എഴുപത്തിയാറുകാരിയായ ആൻ പട്രീഷ്യ കഴ്‌സൺ. ടൊറന്റോ യൂണിവേഴ്‌സിറ്റി പ്രൊഡക്ട് എന്ന് സമകാലികർ തമാശയോടെ വിശേഷിപ്പിക്കുന്ന ആൻ കഴ്‌സൺ ലോകക്ലാസിക്കുകളും താരതമ്യപഠനവും സർഗാത്മകസാഹിത്യവുമായി അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ സാന്നിധ്യമറിയിച്ചു കൊണ്ടേയിരിക്കുന്നു.
ഇരുപതിലധികം പുസ്തകങ്ങൾ എഴുതി. കനേഡിയൻ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചുകൊണ്ട് സർക്കാർ മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.


