Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജന്തർ മന്തർ പ്രതിഷേധത്തിന് പണം എവിടെ നിന്ന്? ചോദ്യവുമായി VHP

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. സമരത്തിനായി വന്‍ തുകയാണ് ചെലവിടുന്നത്. സുരക്ഷാ സേനയുടെ സംരക്ഷണത്തിനായി ജനം കവചമായി മാറണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്തു.

ഡല്‍ഹി നഗരം നിശ്ചലമായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തിനായി സുപ്രിം കോടതിയില്‍ വാദത്തിനായി പതിനഞ്ചോളം അഭിഭാഷകരെത്തിയതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. അവര്‍ ഒരു സിറ്റിങ്ങിനായി രണ്ടുകോടി രൂപവരെയാണ് വാങ്ങുന്നത്. ഈ ഒരൊറ്റ വാദ കേള്‍ക്കലിനായി ഈ അഭിഭാഷകര്‍ക്ക് 15 കോടി മുതല്‍ 30 കോടി രൂപ വരെ നല്‍കിയത് ആരാണ്?. ഈ പ്രതിഷേധങ്ങള്‍ക്ക് വലിയ തോതിലുള്ള ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ഡ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയും ഈ സമരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനുള്ള വലിയ നീക്കത്തിന്റെ സൂചനയാണിത്. ഇതില്‍ അമേരിക്കന്‍ വ്യവസായിയുടെയും യുഎസ് വൈസ് പ്രസിഡന്റിന്റെയും ഇടപെടലുകളുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത്തരം രാജ്യവിരുദ്ധ നീക്കങ്ങള്‍ ജനങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കണം. ഇന്ത്യയെ നേപ്പാളോ ബംഗ്ലാദേശോ ആക്കി മാറ്റാനുള്ള ശ്രമമാണ്. പൊലീസും സുരക്ഷാ സേനയും രംഗത്തുണ്ടെങ്കിലും ജനം അവര്‍ക്ക് പിന്തുണ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix