Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണം; കടമെടുപ്പ് അവസാനിപ്പിക്കാനും ശുപാർശ, വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്ത് നിർദേശിച്ച് വിദഗ്ധസമിതി റിപ്പോർട്ട്. കിഫ്ബി നിലവിലെ രീതിയിൽ തുടരേണ്ടതില്ലെന്നും വിപണിയിൽനിന്നുള്ള കടമെടുപ്പ് അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. നിയമസഭയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

കിഫ്ബിയുടെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റിന് വിധേയമാക്കണം. നിലവിലുള്ള പദ്ധതികളിൽ സമഗ്ര പരിശോധന നടത്തുകയും കിഫ്ബിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ അന്വേഷിക്കുകയും വേണമെന്നും സമിതി നിർദേശിച്ചു.

കിഫ്ബിയുടെ നിലവിലുള്ള ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്നും വായ്പകളുടെ തിരിച്ചടവിനായി വാർഷിക ബജറ്റിൽ മതിയായ തുക വകയിരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ആരംഭിച്ച അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയാക്കണം. ഇതിനായി 2026–27 സാമ്പത്തിക വർഷം മുതൽ അടുത്ത അഞ്ചുവർഷത്തേക്ക് ബജറ്റിൽ തുക വകയിരുത്തണമെന്നും ശുപാർശയുണ്ട്.

കിഫ്ബിയുടെ ഉയർന്ന പലിശയുള്ള കടങ്ങൾ പുനഃക്രമീകരിച്ച് കുറഞ്ഞ പലിശയുള്ള ബാധ്യതകളിലേക്ക് മാറ്റണം. വായ്പയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ കിഫ്ബി നിയമത്തിൽനിന്ന് ഒഴിവാക്കണമെന്നും സമിതി നിർദേശിച്ചു.

ഫണ്ട് സമാഹരിക്കുകയും പദ്ധതികൾക്ക് ധനസഹായം നൽകുകയും ചെയ്യുന്ന നിലവിലെ സംവിധാനമായി കിഫ്ബി തുടരേണ്ടതില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാതെ മൂലധനം സമാഹരിക്കുക എന്ന കിഫ്ബിയുടെ യഥാർഥ ലക്ഷ്യം നഷ്ടപ്പെട്ടതായും സമിതി വിലയിരുത്തുന്നു.

കണ്ണൂർ ജില്ലയിൽ കിഫ്ബി നടത്തിയ ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂരിൽ 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് ഏറ്റെടുത്തതായും ഭൂമിയുടെ വിലയുടെ അഞ്ചിരട്ടിയോളം തുക നൽകിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളിൽ വിശദമായ പരിശോധന നടത്തണമെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുക, നിലവിലുള്ള പദ്ധതികളുടെ പുരോഗതിയും സാമ്പത്തിക ബാധ്യതകളും പരിശോധിക്കുക, കടബാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix