Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നവരാത്രിക്ക് ഇത്തവണ അവധി അഞ്ച് ദിവസം; തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജവെപ്പ് ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.

ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ടാണ് ഈ വർഷത്തെ പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 19ന് കൂടി അവധി അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്.

ഈ വർഷം ഒക്ടോബർ 19 തിങ്കളാഴ്ച ദുർഗാഷ്ടമിയും ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി, ആയുധപൂജ ചടങ്ങുകളും നടക്കും. ഒക്ടോബർ 21 ബുധനാഴ്ചയാണ് വിജയദശമി. അന്നാണ് പൂജയെടുപ്പ് ചടങ്ങുകൾ നടക്കുക.

സർക്കാരിന്റെ കലണ്ടർ പ്രകാരം ഒക്ടോബർ 18ന് പൂജവെപ്പും 19ന് ദുർഗാഷ്ടമിയും 20ന് മഹാനവമി, ആയുധപൂജയും 21ന് വിജയദശമിയും ആചരിക്കും.

പുതിയ ഉത്തരവോടെ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും. ശനിയാഴ്ചത്തെ അവധിയും കൂടി കണക്കിലെടുക്കുമ്പോൾ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയുടെ പ്രയോജനം ലഭിക്കും.

പൊതു അവധി പ്രഖ്യാപിച്ചതോടെ നവരാത്രി ആഘോഷങ്ങൾക്കും പൂജാ ചടങ്ങുകൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യമൊരുങ്ങും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix