Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിതീഷ് കുമാറിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന് ജെഡിയു എംഎൽഎ; വിവാദമായതോടെ യുടേണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഹായിക്കാനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ജെഡിയു എംഎൽഎ അനന്ത് കുമാർ സിങ്. പ്രസ്താവന വിവാദമായതോടെ നിലപാട് തിരുത്തിയ എംഎൽഎ, ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് തന്റെ ഒമ്പത് അനുയായികൾ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമാക്കി. എംഎൽഎയുടെ പരാമർശത്തെ തള്ളിയ ജെഡിയു നേതൃത്വം, പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നും അറിയിച്ചു.

നിതീഷ് കുമാറുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് രാഷ്ട്രീയമായി നിലയുറപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് ഒപ്പം നിന്നത് താനാണെന്നുമായിരുന്നു അനന്ത് കുമാർ സിങ്ങിന്റെ അവകാശവാദം. നിതീഷിനെ സഹായിക്കുന്നതിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്നും താൻ ചെയ്തതുപോലെയുള്ള ത്യാഗങ്ങൾ മറ്റാരും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ് കുമാറിനെ ജെഡിയു സ്ഥാനാർഥിയാക്കിയതിലുള്ള അതൃപ്തിയാണ് പരാമർശത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. നീരജ് കുമാറിനെതിരെ സംസാരിക്കുന്നതിനിടെയാണ് നിതീഷ് കുമാറിനുവേണ്ടി താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് അനന്ത് കുമാർ സിങ് വെളിപ്പെടുത്തിയത്.

നിതീഷ് കുമാർ ഇതുവരെ വിവാദങ്ങളിൽപ്പെടാത്ത നേതാവാണെന്നും ക്രിമിനലുകളുമായി ബന്ധം പുലർത്തിയിട്ടില്ലെന്നുമാണ് ജെഡിയു വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പ്രതികരിച്ചത്. അതിനാൽ എംഎൽഎയുടെ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നും ഇത്തരമൊരു സംഭവത്തെക്കുറിച്ച് പാർട്ടിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവന വിവാദമായതോടെ അനന്ത് കുമാർ സിങ് വിശദീകരണവുമായി രംഗത്തെത്തി. നീരജ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിലാണ് താൻ സംസാരിച്ചതെന്നും ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് തന്റെ അനുയായികളായ ഒമ്പത് പേരാണ് കൊല്ലപ്പെട്ടതെന്നുമാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.

അക്കാലത്ത് തനിക്കെതിരെ വധശ്രമമുണ്ടായിരുന്നുവെന്നും നിതീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരിലാണ് താൻ ആക്രമിക്കപ്പെട്ടതെന്നും സിങ് ആരോപിച്ചു. തന്റെ അനുയായികളുടെ കൊലപാതകത്തിന് പിന്നിൽ ലാലു പ്രസാദ് യാദവാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

എന്നാൽ, നിതീഷ് കുമാറിനുവേണ്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന ആദ്യ പ്രസ്താവനയും പിന്നീട് നൽകിയ വിശദീകരണവും തമ്മിൽ വൈരുധ്യമുള്ളതിനാൽ എംഎൽഎയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix