Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദില്ലിയിൽ പാറ്റയുടെ കോലം കത്തിച്ച സംഭവം; സംഘാടകർക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദില്ലിയിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി ദില്ലി അധ്യക്ഷൻ സൗരഭ് ഭരദ്വാജ്. ദില്ലി ലഫ്റ്റനന്റ് ഗവർണർ തരൺജിത് സിങ് സന്ധുവിനും പൊലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്. ബിജെപി എംഎൽഎ അശോക് ഗോയൽ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്കെതിരെയാണ് പരാതി.

ചൊവ്വാഴ്ച രാത്രി നടന്ന പരിപാടിയിൽ രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിച്ചിരുന്നു. ദില്ലി മന്ത്രി കപിൽ മിശ്രയാണ് പാറ്റയുടെ കോലത്തിന് തീകൊളുത്തിയത്.

സംഘാടകർ മനഃപൂർവം മതവികാരം വ്രണപ്പെടുത്തുകയും പവിത്രമായ ഹൈന്ദവ ആചാരങ്ങളിൽ മാറ്റം വരുത്തുകയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് സൗരഭ് ഭരദ്വാജിന്റെ പരാതിയിലെ ആരോപണം. അശോക് ഗോയൽ, കപിൽ മിശ്ര എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പാറ്റയുടെ കോലം കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പാറ്റയുടെ കോലം കത്തിച്ച പരിപാടി നടന്നത്. എസ്‌ഐആറിലെ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു സിജെപിയുടെ പ്രതിഷേധം.

വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും മാലിന്യം പൂർണമായി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പാറ്റയുടെ കോലം കത്തിച്ചതെന്നായിരുന്നു അശോക് ഗോയലിന്റെ വിശദീകരണം. പാറ്റ കത്തുമ്പോൾ വേദന അനുഭവപ്പെടുന്നത് രാജ്യത്തെ ചില രാഷ്ട്രീയ ചിതലുകൾക്കാണെന്നായിരുന്നു മന്ത്രി കപിൽ മിശ്രയുടെ പരിഹാസം. പാറ്റ അഴുക്കിന്റെയും അരാജകത്വത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സംഭവത്തിലൂടെ സൗജന്യ പ്രചാരണം ലഭിച്ചതിന് നന്ദിയുണ്ടെന്നായിരുന്നു സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരിഹാസം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix