Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജന്തർ മന്തർ ബാരിക്കേഡ് തകർത്ത കേസ്; സി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജന്തർ മന്തറിലെ ബാരിക്കേഡുകൾ തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച കേസിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നതെന്നും അവ തകർക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.

ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും ഹർജി പിൻവലിച്ചു. പ്രതിഷേധ പ്രകടനങ്ങളിൽ അനാവശ്യ വ്യക്തികൾ കടന്നുകയറി സാഹചര്യം വഷളാക്കുന്നത് തടയാൻ പൊലീസ് ശ്രമിക്കണമെന്നും കോടതി വ്യക്തമാക്കി.

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അടച്ചിട്ടിരുന്ന ഗേറ്റുകൾ മറികടന്ന് ഇരുവരും അകത്തുകടന്നത്. നിരോധിക്കപ്പെട്ട പ്രതിഷേധ മേഖലയിലേക്ക് അതിക്രമിച്ചുകയറിയെന്ന കേസിൽ ഒക്ടോബർ 14 മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സമാധാന ബോണ്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 19-നാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇരുവരുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടിയത്. നിയമത്തെ മാനിക്കാതെ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന ഇവർ പുറത്തിറങ്ങുന്നത് പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന പൊലീസിന്റെ വാദം അംഗീകരിച്ചായിരുന്നു മജിസ്ട്രേറ്റിന്റെ നടപടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix