Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിലെ സംഘർഷം; പുതിയ ഗൾഫ് വിമാന സർവീസുകൾ വൈകിയേക്കും, ആശങ്കയിൽ പ്രവാസികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കരിപ്പൂർ: സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളിൽ താറുമാറായി വ്യോമ ​ഗതാ​ഗതം. വിമാന സർവീസുകളുടെ വിന്റർ ഷെഡ്യൂൾ ഈ മാസം 25ന് ആരംഭിക്കുമെങ്കിലും റിയാദിലെ സംഘർഷാവസ്ഥമൂലം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള പുതിയ ഗൾഫ് സർവീസുകൾ നീളുമെന്നു സൂചന. കൂടുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുതിയ ഷെഡ്യൂളിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനാണു സാധ്യത. ആകാശ എയറിന്റെ കോഴിക്കോട്–റിയാദ്, കോഴിക്കോട്–ബെംഗളൂരു സർവീസുകളും സൗദിയ എയർലൈൻസിന്റെ കോഴിക്കോട്–ജിദ്ദ സർവീസുമാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്.

നിലവിൽ പല വിമാനക്കമ്പനികളും സൗദി സെക്ടറിലെ സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. ഈ മാസം 27 വരെ ആകാശ എയറിന്റെ ജിദ്ദ സർവീസും 24 വരെ ഇൻഡിഗോയുടെ ജിദ്ദ, ദമാം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എയർ അറേബ്യയുടെ റിയാദിലേക്കുള്ള കണക്‌ഷൻ വിമാന സർവീസുകൾക്കും നിയന്ത്രണമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസും സൗദിയ എയർലൈൻസിന്റെ റിയാദ് സർവീസും താൽക്കാലികമായി നിർത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ദമാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് വരേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടതായി വിമാനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്ന ‘ഫ്‌ലൈറ്റ് റഡാര്‍24’ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix