ക്രൈസ്റ്റ്ചര്‍ച്ച്: ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നില്‍ 226 റണ്‍സ് വിജയ ലക്ഷ്യം വച്ച് ന്യൂസിലന്‍ഡ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് അടിച്ചെടുത്തു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനിറങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന് അവസാന ഓവറുകളിൽ അടികൊണ്ടു. കിവികള്‍ക്കായി ബാറ്റിങിനെത്തിയ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്സ് അര്‍ധ സെഞ്ച്വറി നേടി. താരത്തിന്റെ അപരാജിത ഇന്നിങ്സാണ് കിവി സ്കോറിനു കരുത്തായത്. താരം 40 പന്തില്‍ 3 സിക്സും 8 ഫോറും സഹിതം 82 റണ്‍സുമായി പുറത്താകാതെ നിന്നു. 7 റണ്‍സെടുത്ത മിച്ചല്‍ ബ്രെയ്സ്വെല്ലും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയും മോശമാക്കുന്നില്ല. സഞ്ജുവും അഭിഷേക് ശർമ്മയും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 6 ഓവറിൽ ഇന്ത്യ വിക്കറ്റ് പോകാതെ 95 റൺസെന്ന നിലയിലാണ്.




