Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടി.വി. അനുപമയുടെ സ്ഥലംമാറ്റത്തിന് പിന്നിൽ താനല്ലെന്ന് മന്ത്രി സി.പി. ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി ടി.വി. അനുപമയെ മാറ്റിയതിന് പിന്നിൽ താനല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്നും അവർക്കെതിരെ തനിക്ക് പരാതികളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നതെന്നും ഇത് സ്വാഭാവിക നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് പുതിയ ഗതാഗത സെക്രട്ടറി.

ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അനുപമയെ മാറ്റിയതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മന്ത്രിയുമായുള്ള ഭിന്നതയെ തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെയും നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ സ്ഥലംമാറ്റവും ഉണ്ടായത്.

ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. അനുപമയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയ്ക്കൊപ്പം ഏവിയേഷൻ, മെട്രോ, റെയിൽവേ ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

അതേസമയം, ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി ചുമതലയും ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകി. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായും അദ്ദേഹത്തെ നിയമിച്ചു.

ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix