Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മെഡലുകൾ വാരിക്കൂട്ടാൻ താരങ്ങൾ; കായികരംഗത്തെ പോരായ്മകൾ പരിഹരിക്കുമോ സർക്കാർ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്ടെ മൈതാനങ്ങളിൽ കായികപ്രതിഭകളുടെ പോരാട്ടം. മെഡലുകൾക്കായി കുതിച്ചുപായുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ. സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായിരിക്കുകയാണ്. ഒളിമ്പിക്സ് മാതൃകയിൽ എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി നടത്തുന്ന സ്കൂൾ കായികമേളയുടെ മൂന്നാം പതിപ്പാണിത്. കഴിഞ്ഞ രണ്ടുതവണയും കാര്യമായ പരാതികളും പരിഭവങ്ങളുമില്ലാതെ കായികമേള നടത്താൻ വിദ്യാഭ്യാസ വകുപ്പിനായി. ഇക്കുറിയും മികച്ചരീതിയിൽ മേള സംഘടിപ്പിക്കണം. നാളെയുടെ പ്രതീക്ഷകൾ ആദ്യചുവട് വയ്ക്കുന്നത് സ്കൂൾ മേളകളിലാണ്. വിജയങ്ങൾക്കൊപ്പം പരാജയങ്ങളും പരിശ്രമങ്ങളും തിരിച്ചുവരവുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ബോദ്ധ്യപ്പെടുത്താൻ സ്പോർട്സിനോളം പോന്നൊരു മാർഗമില്ല. സ്കൂൾമേളകളിൽ സ്വർണം വാരിക്കൂട്ടിയവർ ട്രാക്കിൽ നിന്ന് മാഞ്ഞുപോയതും ഇവിടെ മെഡൽപ്പട്ടികയിലേക്ക് വരാത്തവർ ഒളിമ്പിക്സിൽ മത്സരിച്ചതുമായ ഉദാഹരണങ്ങൾ മുന്നിലുണ്ട്.

എന്നാൽ, കായികമേളയുടെ ആവേശത്തിനിടയിലും കേരളത്തിലെ സ്കൂൾ കായികരംഗം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കായികാധ്യാപകരുടെ കുറവ്, പരിശീലനത്തിനുള്ള പരിമിതമായ സൗകര്യങ്ങൾ, ആവശ്യത്തിന് കായിക ഉപകരണങ്ങളില്ലാത്ത സ്കൂളുകൾ, ഈ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ പതിനാലു ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചാത്തമംഗലത്തെ എൻ.ഐ.ടി. ക്യാമ്പസിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിലാണ് പ്രധാന അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളിലേക്ക് സ്കൂൾ കായികമേളയെ ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. എന്നാൽ, ഒരു സംസ്ഥാനതല മേളയിൽ ലഭിക്കുന്ന മികച്ച സൗകര്യങ്ങൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ളാസുകളിൽ ഇന്റഗ്രേറ്റഡ് സബ്ജക്ടായും അഞ്ചുമുതൽ പത്തുവരെ ക്ളാസുകളിൽ പാഠപുസ്തകവും മൂന്നുടേമിലും തിയറിയും പ്രാക്ടിക്കലും പരീക്ഷകളുമുൾപ്പെടെയായി പാഠ്യപദ്ധതിയായും ആരോഗ്യകായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്കൂൾ കായികരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുടെ ലഭ്യതയാണ്. കുട്ടികളുടെ ശാരീരികക്ഷമത വളർത്തുന്നതിനും കായികതാൽപര്യം തിരിച്ചറിയുന്നതിനും പരിശീലനം നൽകുന്നതിനും പി.ടി. അധ്യാപകരുടെ പങ്ക് നിർണായകമാണ്. എന്നാൽ ആവശ്യത്തിന് കായികാധ്യാപകരില്ലാത്ത സ്കൂളുകളിൽ കുട്ടികൾക്ക് ക്രമബദ്ധമായ പരിശീലനം ലഭിക്കുന്നത് വെല്ലുവിളിയാകുന്നു. കഴിവുള്ള വിദ്യാർഥികളെ കണ്ടെത്താനും അവരുടെ പ്രകടനം മെച്ചപ്പെടുത്താനും ശാസ്ത്രീയ പരിശീലനം നൽകാനും അധ്യാപകരുടെ സേവനം അനിവാര്യമാണ്.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി കായികാധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. നേരത്തേ 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്നതായിരുന്നു പരിധി. ഇത് 300 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലേക്ക് കുറച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. കായികാധ്യാപകരുടെ നിയമനവും ലഭ്യതയും സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിദ്യാലയങ്ങളിൽ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കാൻ കൂടുതൽ ഇളവുകൾ പരിഗണിക്കുന്നതായും അറിയിച്ചിട്ടുണ്ട്. എന്നാൽ അധ്യാപകരുടെ കുറവ് മാത്രമല്ല പ്രശ്നം. പല സ്കൂളുകളിലും മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ ആവശ്യമായ മൈതാനങ്ങൾ, പരിശീലന ഉപകരണങ്ങൾ, സുരക്ഷിതമായ കളിസ്ഥലങ്ങൾ, പ്രത്യേക പരിശീലന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ നിലവാരത്തിലുള്ള കായികസൗകര്യങ്ങൾ ലഭ്യമല്ലെന്ന ആശങ്കയും നിലനിൽക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂൾ സമയത്തിന് പുറത്തുള്ള പരിശീലനവും യാത്രാച്ചെലവും അധികഭാരമാകാം. കഴിവുണ്ടായിട്ടും അവസരങ്ങളില്ലാത്തതിനാൽ കായികരംഗത്തുനിന്ന് പിന്നോട്ടുപോകേണ്ടിവരുന്ന കുട്ടികളുണ്ടെങ്കിൽ അതൊരു വ്യക്തിയുടെ മാത്രം നഷ്ടമല്ല, കേരളത്തിന്റെ കായികഭാവിയുടെ കൂടി നഷ്ടമാണ്. സ്കൂൾ കായികമേളകളെ ആഘോഷമാക്കുമ്പോൾ, വീറും വാശിയും പോരാട്ടവുമൊക്കെ കളത്തിന് പുറത്തേക്ക് പടരുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. മികച്ച സ്കൂളെന്ന പട്ടം കിട്ടാനും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയാകാനുമൊക്കെ നടത്തുന്ന അനഭിലഷണീയമായ നീക്കങ്ങൾക്ക് തടയിടണം. കുട്ടികളുടെ കായികഭാവി തകർക്കുന്ന രീതിയിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കായികതാരങ്ങളെ ഇറക്കുമതി ചെയ്യുന്നതുമൊക്കെ മേളകളുടെ പകിട്ട് കുറയ്ക്കുകയേയുള്ളൂ.

കോഴിക്കോട് കായികമേളയ്ക്കായി ഒരുക്കിയ പുതിയ സൗകര്യങ്ങൾ ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ഏകദേശം 8.09 കോടി രൂപ ചെലവിൽ വികസിപ്പിച്ച എൻ.ഐ.ടി.യിലെ 400 മീറ്റർ, എട്ട് ലെയിൻ സിന്തറ്റിക് ട്രാക്ക് രാജ്യാന്തര നിലവാരത്തിലുള്ള കായികസൗകര്യങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. മേളയ്ക്കായി വിവിധ സ്കൂളുകളിലായി താമസസൗകര്യങ്ങൾ, ഭക്ഷണവിതരണം, ഗതാഗതം, സുരക്ഷ, ആരോഗ്യപരിചരണം എന്നിവയും ഒരുക്കിയിട്ടുണ്ട്. സംഘാടനത്തിനായി 17 സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു.എന്നാൽ ഇത്തരം സൗകര്യങ്ങൾ വലിയ കായികമേളകളിൽ മാത്രം ഒതുങ്ങരുത്.

ഓരോ സ്കൂളിലും കുട്ടികൾക്ക് കളിക്കാൻ സുരക്ഷിതമായ ഇടവും പരിശീലനം നൽകാൻ അധ്യാപകരും ആവശ്യമായ ഉപകരണങ്ങളും ഉറപ്പാക്കണം. കായികതാരങ്ങളെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി തുടർച്ചയായ പരിശീലനം നൽകുന്ന സംവിധാനവും ശക്തിപ്പെടുത്തണം. സർക്കാർ പ്രഖ്യാപനങ്ങൾ നിയമനങ്ങളായും അടിസ്ഥാനസൗകര്യ വികസനമായും കുട്ടികൾക്ക് നേരിട്ട് ലഭിക്കുന്ന അവസരങ്ങളായും മാറുമ്പോഴാണ് യഥാർഥ മാറ്റമുണ്ടാകുക. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് കേരളത്തിലെ കായികപ്രതിഭകളെ വളർത്തണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുമ്പോൾ അതിന്റെ അടിത്തറ സ്കൂളുകളിലായിരിക്കണം. സംസ്ഥാനമേളയിൽ മെഡൽ നേടുന്നവരെ ആദരിക്കുന്നതിനൊപ്പം, മൈതാനത്തേക്ക് എത്താൻ പോലും സൗകര്യമില്ലാത്ത കുട്ടികളെയും സർക്കാർ കാണണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix