സ്കൂൾ കായികമേള വിഭജിച്ച് നടത്തുന്നത് ആദ്യമല്ല; സൗകര്യങ്ങളുടെ അപര്യാപ്തത കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള വിഭജിച്ച് വിവിധയിടങ്ങളിലായി നടത്തുന്നത് ആദ്യമായല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ഓർമ്മക്കുറവുണ്ടെന്നും മന്ത്രി വിമർശിച്ചു. നീന്തൽക്കുളം, നിലവാരമുള്ള ട്രാക്ക് ഉൾപ്പെടെയുള്ള കായിക സൗകര്യങ്ങൾ സംസ്ഥാനത്ത് എല്ലായിടത്തും ലഭ്യമല്ലാത്തതാണ് മേള വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നതിന് കാരണം. എല്ലാ മത്സരങ്ങളും ഒരിടത്ത് സംഘടിപ്പിച്ചപ്പോഴെല്ലാം വലിയ ബഹളങ്ങളും പ്രശ്നങ്ങളുമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ മുഴുവൻ സൗകര്യങ്ങളും നിലവിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതലായി ലഭ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, […]
Read more