Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചെയർമാനെതിരെ മൊഴി നൽകി സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി തനിക്ക് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി പിഎസ്‌സി സെക്രട്ടറി. ചെയർമാൻ മറ്റ് അംഗങ്ങളുമായി കൂടിയാലോചന നടത്താറില്ലെന്നും ചെയർമാൻ എം.ആർ. ബൈജുവും അഡീഷണൽ സെക്രട്ടറി ആർ. ഹരി ഹരികുമാറും ചേർന്നാണ് പല തീരുമാനങ്ങളും എടുക്കാറുള്ളതെന്നും സെക്രട്ടറി മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷാ കൺട്രോളറെയും പിഎസ്‌സി മുൻ ചെയർമാനെയും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് അഡീഷണൽ സെക്രട്ടറി ആർ. ഹരി ഹരികുമാർ നേരത്തെ മൊഴി നൽകിയത്. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യപേപ്പറുകൾ മൂല്യനിർണയം നടത്തിയത്. സതീഷിന്റെ നിർദേശപ്രകാരമാണ് മൂല്യനിർണയം അവസാനിപ്പിച്ചതെന്നും പരാതിക്കാരന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയപ്പോഴാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടതെന്നും ഹരി പറഞ്ഞു.

പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം സെക്രട്ടറിയുടെ പരിഗണനയ്ക്ക് നൽകിയിരുന്നു. എന്നാൽ, കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പുനർമൂല്യനിർണയം നടത്തിയില്ലെന്നും ആരെയും ബോധപൂർവം സഹായിച്ചിട്ടില്ലെന്നും ഹരി മൊഴി നൽകി.

കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ പോയ ഹരിയെ കൊച്ചിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.

ക്രമക്കേട് നടന്ന പരീക്ഷയുടെ മൂല്യനിർണയ ചുമതല ഹരിക്കായിരുന്നു. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix