Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫിഫയുടെ ശിക്ഷയ്‌ക്കെതിരെ അർജന്റീന; കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്യൂണസ്‌ ഐറിസ്: ലോകകപ്പ് ഫൈനലിനിടെ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ ഫിഫ ഏർപ്പെടുത്തിയ ശിക്ഷാ നടപടികൾക്കെതിരെ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ). ഫിഫയുടെ നടപടികൾ ചോദ്യം ചെയ്താണ് എ.എഫ്.എ അപ്പീൽ നൽകിയത്.

ഫൈനലിനിടെ സ്പെയിൻ താരങ്ങളുമായി ഏറ്റുമുട്ടിയ അർജന്റീന മധ്യനിര താരം ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിൽ വിലക്കും 84 ലക്ഷം രൂപ പിഴയുമാണ് ഫിഫ വിധിച്ചത്. ജൂലൈ 19ന് നടന്ന ഫൈനലിനിടെ എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ തള്ളിയിടുകയും ചെയ്തതാണ് നടപടിക്ക് കാരണമായത്.

ടീമിന്റെ മോശം പെരുമാറ്റത്തിനും ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വിവേചനപരമായ മുദ്രാവാക്യങ്ങൾക്കും ആംഗ്യങ്ങൾക്കും അച്ചടക്ക ചട്ടലംഘനത്തിനും എ.എഫ്.എയ്ക്ക് മൂന്ന് കോടി രൂപ പിഴയും ചുമത്തിയിരുന്നു. നഹുൽ മൊളീന, തിയാഗോ അൽമെയ്ഡ, അർജന്റീനയുടെ അസിസ്റ്റന്റ് പരിശീലകൻ റോബർട്ടോ അയാള എന്നിവർക്കും ഫിഫ വിലക്കേർപ്പെടുത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix