Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡക്കിൽ കോലി; ഏകദിനത്തിൽ സച്ചിന്റെ നാണക്കേടിന്റെ റെക്കോർഡിനൊപ്പം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൗണ്ട് മൗംഗനൂയി: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായതോടെ അനാവശ്യ റെക്കോർഡിൽ ഇതിഹാസ താരം വിരാട് കോലി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ ഡക്കായ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമാണ് കോലി എത്തിയത്. മത്സരത്തിൽ 244 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് വ്യക്തിപരമായും ടീം തലത്തിലും നിരാശയുടെ ദിനമായി മത്സരം മാറി.

മത്സരത്തിൽ മാറ്റ് ഹെൻറിയുടെ പന്തിൽ നേരിട്ട നാലാം പന്തിലാണ് കോലി പുറത്തായത്. കോലിക്ക് പിന്നാലെ രോഹിത് ശർമയും ശ്രേയസ് അയ്യരും പൂജ്യത്തിന് മടങ്ങി. ഹെൻറിയുടെ അതേ ഓവറിലായിരുന്നു മൂന്ന് പ്രമുഖ ഇന്ത്യൻ ബാറ്റർമാരുടെയും മടക്കം.

ഇതോടെ ഏകദിനത്തിൽ കോലിയുടെ ഡക്കുകളുടെ എണ്ണം 20 ആയി. 463 മത്സരങ്ങളിൽ നിന്ന് 20 തവണ പൂജ്യത്തിന് പുറത്തായ സച്ചിന്റെ റെക്കോർഡിനൊപ്പമാണ് 321 മത്സരങ്ങളിൽ നിന്ന് കോലി എത്തിയത്. 19 ഡക്കുകളുമായി ജവഗൽ ശ്രീനാഥ് മൂന്നാം സ്ഥാനത്തുണ്ട്. അനിൽ കുംബ്ലെയും രോഹിത് ശർമയും 18 ഡക്കുകളുമായി തൊട്ടുപിന്നിലുണ്ട്.

89 റൺസിന് ഇന്ത്യ പുറത്ത്
മൗണ്ട് മൗംഗനൂയിയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ബാറ്റിങ്ങിൽ പിടിച്ചുനിൽക്കാനായില്ല. മാറ്റ് ഹെൻറിയുടെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ബൗളിങ് നിരയ്ക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. വെറും 26.4 ഓവറിൽ 89 റൺസിന് ഇന്ത്യ ഓൾഔട്ടായി. ഇതോടെ 244 റൺസിന്റെ കൂറ്റൻ തോൽവിയും ഇന്ത്യയെ തേടിയെത്തി.

2000-ന് ശേഷം ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണിത്. 2000 ഒക്ടോബറിൽ ഷാർജയിൽ ശ്രീലങ്കയ്ക്കെതിരെ 54 റൺസിനും 2010ൽ ദാംബുള്ളയിൽ ന്യൂസിലൻഡിനെതിരെ 88 റൺസിനും ഇന്ത്യ പുറത്തായിരുന്നു. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്കോർ കൂടിയാണ് 89.

റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോൽവിയാണിത്. 2000ൽ ഷാർജയിൽ ശ്രീലങ്കയോട് 245 റൺസിന് തോറ്റതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തോൽവി. അതിന് തൊട്ടുപിന്നാലെയാണ് ന്യൂസിലൻഡിനെതിരായ 244 റൺസിന്റെ തോൽവി.

2027 ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയുടെ ഈ തകർച്ച വലിയ ആശങ്കകൾക്കാണ് വഴിവെക്കുന്നത്. കോലിയും രോഹിത്തും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തിയ മത്സരം ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാഗ്രഹിക്കുന്നൊരു ദിനമായി മാറി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix