Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചർച്ച പരാജയമല്ല, പ്രതീക്ഷയുണ്ട്; നിരാഹാര സമരം തുടരുമെന്ന് വളർമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പ്രതീക്ഷയുണ്ടെന്ന് എൽ.പി.എസ്.ടി. സമരസമിതി സെക്രട്ടറി വളർമതി. അടുത്ത ആഴ്ച വീണ്ടും ചർച്ചയ്ക്ക് സാധ്യതയുണ്ടെന്നും അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഒരിക്കൽക്കൂടി പരിശോധിക്കേണ്ടതുണ്ടെന്നും വളർമതി പറഞ്ഞു. പട്ടികയ്ക്ക് ഗുണകരമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും അവർ വ്യക്തമാക്കി.

ചർച്ച അന്തിമ തീരുമാനത്തിലെത്തുന്നതുവരെ നിരാഹാര സമരം തുടരും. ഇതുവരെ തുടർന്ന രീതിയിൽത്തന്നെ സമരം മുന്നോട്ടുകൊണ്ടുപോകും. ചർച്ച പരാജയമായിട്ടില്ലെന്നും പ്രതീക്ഷയുണ്ടെന്നും വളർമതി പറഞ്ഞു. നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം തുടരുന്നതെന്നും അവർ വ്യക്തമാക്കി.

അതേസമയം, എൽ.പി.എസ്.ടി. സമരക്കാരുമായി ചർച്ച നടത്തിയെന്നും സർക്കാരിന് അനുഭാവപൂർണമായ നിലപാടാണുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സമരക്കാരുമായുള്ള ചർച്ച തുടരും. നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്നും അത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പുതിയ ഫോർമുല കണ്ടെത്തിയിട്ടില്ല. എല്ലാ പട്ടികകളും പരിശോധിച്ച ശേഷമാണ് സാമ്പത്തിക ബാധ്യത സംബന്ധിച്ച നിലപാടെടുത്തത്. ബാധ്യത എത്രയാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അംഗീകരിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനും സാമ്പത്തിക ബാധ്യതയുണ്ടാകും. സാമ്പത്തിക എതിർപ്പ് രേഖപ്പെടുത്തിയ കാര്യം അറിയില്ലെന്നും സാമ്പത്തിക ബാധ്യതയാണ് പ്രധാന പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ഇത്രയേറെ വിട്ടുവീഴ്ച ചെയ്ത മറ്റൊരു മന്ത്രിയും സർക്കാരും ഉണ്ടാകില്ലെന്നും വ്യക്തിപരമായ തീരുമാനങ്ങളല്ല, കൂട്ടുത്തരവാദിത്വമാണ് സർക്കാരിന്റെ നിലപാടെന്നും എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix