Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഭിരാം കൊലക്കേസ്; തലയ്ക്ക് തേങ്ങകൊണ്ട് അടിച്ചെന്ന് 17കാരന്റെ മൊഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. തേങ്ങകൊണ്ട് തലയ്ക്ക് ശക്തമായി ഇടിച്ചാണ് അഭിരാമിനെ പരിക്കേൽപ്പിച്ചതെന്ന് കേസിലെ ഒന്നാം പ്രതിയായ 17കാരൻ മൊഴി നൽകി. പ്രതിക്ക് നടത്തിയ കൗൺസിലിങ്ങിനിടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

അഭിരാമിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചത് 17കാരനാണെന്ന് നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ അയച്ചാണ് വിജനമായ സ്ഥലത്തേക്ക് അഭിരാമിനെ എത്തിച്ചത്. സ്ഥലത്തെത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ തേങ്ങകൊണ്ട് തലയ്ക്ക് ശക്തമായി ഇടിക്കുകയായിരുന്നു. അടിയേറ്റ് ബോധം നഷ്ടപ്പെട്ട അഭിരാമിനെ അവിടെ ഉപേക്ഷിച്ച് പുറത്തുപോയ പ്രതി പിന്നീട് രണ്ടാം പ്രതിയായ ഉമറിനെയും കൂട്ടി തിരിച്ചെത്തി. തുടർന്ന് ഇരുവരും ചേർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

കസ്റ്റഡിയിൽ ലഭിച്ച 17കാരനുമായി ഇന്ന് നടത്തിയ തെളിവെടുപ്പിനിടെ അഭിരാമിന്റെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച തേങ്ങയും കണ്ടെത്തി.

അതേസമയം, കൊലപാതകം നടന്ന പുരയിടത്തിന് സമീപത്തെ കിണറ്റിൽ നിന്ന് അഭിരാമിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും ബെൽറ്റും വെള്ളിമാലയും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രണ്ടാം പ്രതിയായ ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നിർണായക തെളിവുകൾ ലഭിച്ചത്.

കഴുത്ത് മുറുക്കാൻ ഉപയോഗിച്ച ബെൽറ്റ്, മൊബൈൽ ഫോൺ, അഭിരാം ധരിച്ചിരുന്ന വെള്ളിമാല, ഷർട്ട് എന്നിവയാണ് കിണറ്റിൽ നിന്ന് കണ്ടെടുത്തത്. അഭിരാമിനെ ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിച്ചതിനാൽ കണ്ടെത്തിയ മൊബൈൽ ഫോണിലെ ഡിജിറ്റൽ തെളിവുകളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix