Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാമനേക്കാൾ വീരപരിവേഷം രാവണന് കിട്ടി; രാമായണത്തിന്റെ പ്രദർശനം തടയണമെന്ന് VHP

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണം സിനിമക്കെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ചിത്രത്തില്‍ രാവണനെ മഹത്വവല്‍ക്കരിക്കുകയും വാത്മീകി രാമായണത്തിന്‍റെ യഥാർത്ഥ ഉള്ളടക്കം വികലമാക്കുകയും ചെയ്യുന്നുവെന്നാണ് സംഘടനയുടെ വിമർശനം. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കണമെന്നും, ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും VHP ആവശ്യപ്പെടുന്നു.

വാത്മീകിയുടെ രാമായണത്തിൽ നിന്ന് വ്യത്യസ്തമായ ആഖ്യാനമാണ് സിനിമയിലുള്ളതെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്റംഗ് ലാൽ ബാഗ്ര ചൂണ്ടിക്കാട്ടി. അനാവശ്യവും കെട്ടിച്ചമച്ചതുമായ രംഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഒഴിവാക്കി. ഹിന്ദു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയിലൂടെ നടന്നതെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

അഹല്യയുടെ മോചനം, നിഷാദരാജ് ഗുഹയുമായുള്ള രാമന്റെ സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ സംഭവങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കിയതാണ് ബാഗ്രയുടെ പ്രധാന വിമർശനങ്ങളിലൊന്ന്. രാമന്റെ വിശാലമായ വ്യക്തിത്വം വ്യക്തമാക്കുന്ന ഇത്തരം സന്ദർഭങ്ങൾക്ക് ചിത്രത്തിൽ ഇടം നൽകിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അസുരന്മാരെ നിഗ്രഹിക്കാനുള്ള രാമന്റെ ദൗത്യത്തെ സീതയെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നുള്ള വ്യക്തിപരമായ പ്രതികാരമായി സിനിമ ചുരുക്കിക്കാണിക്കുന്നുവെന്നും ബാഗ്ര പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix