Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഓപ്പറേഷൽ സൗന്ദര്യ’യിൽ വ്യാജ സൗന്ദര്യ വസ്തുകൾ പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വ്യാജ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ പത്ത് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

മുഖത്ത് ഉപയോഗിക്കുന്ന പാകിസ്താൻ നിർമിത രണ്ട് ക്രീമുകളിലാണ് ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ മെർക്കുറിയുടെ അളവ് ഒരു പി.പി.എം ആണെന്നിരിക്കെ, പരിശോധനയിൽ ചില ക്രീമുകളിൽ 20,000 പി.പി.എം വരെ മെർക്കുറി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കൂടാതെ, മീതൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമും പിടിച്ചെടുത്തിട്ടുണ്ട്.

കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിർമാണ ലൈസൻസ്, നിർമാതാവിന്റെ വിവരങ്ങൾ തുടങ്ങിയവ വ്യക്തമല്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കരുതെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മുന്നറിയിപ്പ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന നടത്തുന്ന ഇത്തരം ഉൽപ്പന്നങ്ങളുടെ നിയന്ത്രണം വെല്ലുവിളിയാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

തുടർച്ചയായി ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായുള്ള പരാതി ഉയർന്നതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. ക്രീമിലെ അമിതമായ മെർക്കുറിയുടെ സാന്നിധ്യം മൂലം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപ്പതി എന്ന രോഗാവസ്ഥയാണ് പെൺകുട്ടിക്ക് ബാധിച്ചതെന്നാണ് മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടെ കണ്ടെത്തൽ.

വൃക്കയിലെ അരിപ്പയ്ക്ക് തകരാറുണ്ടാകുകയും ശരീരത്തിൽ നിന്ന് അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഓൺലൈൻ വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയിരുന്നത്.

സംഭവത്തിന് പിന്നാലെ ഡ്രഗ്സ് കൺട്രോൾ ബ്യൂറോ ‘ഓപ്പറേഷൻ സൗന്ദര്യ’ എന്ന പേരിൽ വ്യാപക പരിശോധന ആരംഭിച്ചു. വിപണിയിൽ നിർമാതാവിന്റെ വിവരങ്ങളോ വ്യക്തമായ പേരോ ഇല്ലാത്ത നിരവധി വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ലഭ്യമാണെന്നും ഓൺലൈൻ വിപണിയിലും ഇത്തരം ഉൽപ്പന്നങ്ങളുടെ സാന്നിധ്യമുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ ഉൽപ്പന്നങ്ങളുടെ നിർമാണ വിവരങ്ങളും ലൈസൻസും ഉറപ്പുവരുത്തിയ ശേഷം മാത്രം സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix