Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബഹ്റൈനിലെ യുഎസ് റഡാർ സംവിധാനങ്ങൾക്ക് നേരെ ഇറാൻ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ/ടെഹ്റാൻ: ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലെ വ്യോമ പ്രതിരോധ റഡാർ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ. അൽ-റഫ, അവാലി വ്യോമത്താവളങ്ങളിലെ റഡാർ സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു. എന്നാൽ ബഹ്റൈനിലെ ഒരു വ്യാവസായിക കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബഹ്റൈൻ അധികൃതർ അറിയിച്ചു.

ആക്രമണത്തിൽ വ്യാവസായിക കേന്ദ്രത്തിൽ തീപിടിത്തവും നാശനഷ്ടങ്ങളും ഉണ്ടായതായി ബഹ്റൈൻ വ്യക്തമാക്കി. എന്നാൽ ഏത് കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആളപായമില്ലെന്നും നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, വ്യോമാതിർത്തി ലംഘിച്ച അമേരിക്കൻ എഫ്-16 യുദ്ധവിമാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ തെക്കൻ തീരത്തിന് സമീപം പറക്കുകയായിരുന്ന വിമാനത്തിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചെന്നും പൈലറ്റിന് ദൗത്യം ഉപേക്ഷിച്ച് സമീപത്തെ വ്യോമത്താവളത്തിൽ അടിയന്തരമായി ഇറങ്ങേണ്ടിവന്നെന്നും ഇറാൻ സൈന്യം അറിയിച്ചു.

എന്നാൽ ഇറാന്റെ ഈ അവകാശവാദം അമേരിക്ക തള്ളി. ഇറാൻ ഒരു അമേരിക്കൻ എഫ്-16 യുദ്ധവിമാനത്തെയും ആക്രമിച്ചിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലുള്ള എല്ലാ അമേരിക്കൻ യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും അവയുടെ വിവരങ്ങൾ കൃത്യമായി ലഭ്യമാണെന്നും സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix