മിലാന്: എടിപി ടെന്നീസ് ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കി ലോക രണ്ടാം നമ്പര്‍ താരം സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ്. ഒന്നാം സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ അനായാസം വീഴ്ത്തിയാണ് അല്‍ക്കരാസ് സീസണ് ഉജ്ജ്വലമായി അവസാനിപ്പിച്ചത്.
രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാൻ സാധിച്ചത് മാത്രമാണ് സ്വരേവിന് ആശ്വസിക്കാനുണ്ടായത്. ആദ്യ സെറ്റ് അൽക്കരാസ് അതിവേഗം പിടിച്ചെടുത്തു. സ്കോർ: 6-2, 7-6 (9-7). ഈ വർഷം താരം ആറ് കിരീടങ്ങളും 7 ഫൈനലുകളും കളിച്ചു. വർഷാവസാനം എടിപി ടൂർ കിരീടം കരിയറിൽ ആദ്യമായും സ്വന്തമാക്കി താരം സീസൺ ചരിത്ര തുല്യമാക്കി.
കരിയർ സ്ലാമും എടിപി ഫൈനൽസ് കിരീടവും ഒരേ സീസണിൽ നേടുന്ന ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അൽക്കരാസ് സ്വന്തം പേരിലാക്കി. ഇതിഹാസ സ്വിസ് താരം റോജർ ഫെഡററുടെ റെക്കോർഡാണ് താരം മറികടന്നത്. 23 വയസും ആറ് മാസവും പ്രായം പിന്നിടുമ്പോഴാണ് ടെന്നീസിലെ 5 മേജർ കിരീടങ്ങളും താരം ഷോക്കേസിലെത്തിച്ചത്. ഫെഡറർ ഈ നേട്ടത്തിലെത്തിയത് 27 വയസും 10 മാസവും പ്രായമുള്ളപ്പോഴാണ്.


