Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

15കാരന്റെ വെടിക്കെട്ട് ബാറ്റിങ്; ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറി വൈഭവ് സൂര്യവംശിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ മത്സരത്തിലാണ് 15കാരന്റെ റെക്കോർഡ് പ്രകടനം. 52 പന്തിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ വൈഭവ് തൊട്ടടുത്ത പന്തിൽ പുറത്തായി.

വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ 250 റൺസ് വിജയലക്ഷ്യം ഇന്ത്യ എ 14.2 ഓവറിൽ മറികടന്നു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ഇന്ത്യ സെമി ഫൈനലിലും ഇടംപിടിച്ചു.

ഇരട്ട സെഞ്ചുറി നേട്ടത്തോടെ ന്യൂസിലൻഡ് താരം ചാഡ് ബൗസിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്. 103 പന്തുകളിലായിരുന്നു ബൗസിന്റെ ഇരട്ട സെഞ്ചുറി. ട്രാവിസ് ഹെഡ്, എൻ. ജഗദീശൻ എന്നിവരും ഈ പട്ടികയിൽ വൈഭവിന് പിന്നിലാണ്.

പ്രൊഫഷണൽ ക്രിക്കറ്റിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. 28 സിക്‌സറുകളാണ് താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. തൻമയ് അഗർവാളിന്റെ 26 സിക്‌സറുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. കോളിൻ മൺറോയും ഡാർസി ഷോർട്ടും 23 സിക്‌സറുകളുമായി പിന്നിലായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇയെ ഹർപ്രീത് സിങ്ങിന്റെ സെഞ്ചുറിയാണ് മികച്ച സ്കോറിലെത്തിച്ചത്. 144 പന്തിൽ 130 റൺസെടുത്ത ഹർപ്രീത് ടീമിനായി തിളങ്ങി. മലയാളി താരം ബാസിൽ ഹമീദ് 36 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷാദ് ഖാൻ മൂന്ന് വിക്കറ്റെടുത്തു.

സെമി ഫൈനൽ പ്രവേശനത്തിന് വിജയം അനിവാര്യമായ മത്സരത്തിൽ യുഎഇക്കായി ഹർപ്രീത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളോളം കളിച്ചിട്ടും ദേശീയ ടീമിൽ അവസരം ലഭിക്കാത്തതിനെത്തുടർന്ന് യുഎഇയിലേക്ക് കുടിയേറിയ താരമാണ് ഹർപ്രീത്.

മുഹമ്മദ് ഷഹദാദ്, ഈഡൻ ഡിസൂസ എന്നിവർക്കൊപ്പം നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ ഹർപ്രീത് 40-ാം ഓവറിൽ ഹർഷിത് റാണയുടെ പന്ത് സിക്‌സറിന് പറത്തിയാണ് സെഞ്ചുറി പൂർത്തിയാക്കിയത്. 12 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix