Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ് എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി പക്ഷത്തിന് സമ്പൂർണ വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ പക്ഷത്തിന് വൻ വിജയം. ആലപ്പുഴ ചേർത്തല എസ്.എൻ കോളേജിൽ ചൊവ്വാഴ്ച നടന്ന 3(ഡി) വിഭാഗം തിരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി പാനൽ എല്ലാ സീറ്റുകളിലും വിജയിച്ചു. ഇതോടെ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലെ 1,027 അംഗങ്ങളും വെള്ളാപ്പള്ളി പക്ഷക്കാരായി. എതിർപക്ഷത്ത് നിന്ന് ഒരാൾ പോലും ബോർഡിൽ ഇടംപിടിച്ചില്ല.

ട്രസ്റ്റിൽ 5,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകി അംഗത്വമെടുത്ത 2,706 പേരിൽ നിന്നാണ് ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നത്. ആകെ 1,415 പേർ വോട്ട് രേഖപ്പെടുത്തി. വെള്ളാപ്പള്ളി പാനലിലെ സ്ഥാനാർഥികൾക്ക് 1,345 വോട്ട് വീതം ലഭിച്ചു. മത്സരിച്ച എതിർപക്ഷത്തെ ആറ് സ്ഥാനാർഥികൾക്ക് ആകെ 47 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 50 വോട്ടുകൾ അസാധുവായി. ഇതോടെ എതിർ സ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുകയും നഷ്ടമായി.

നേരത്തെ 500 രൂപ മുതൽ 4,999 രൂപ വരെ നൽകി അംഗത്വമെടുത്ത 3(ഇ) വിഭാഗത്തിൽനിന്ന് 10 റീജിയണുകളിലായി തിരഞ്ഞെടുക്കപ്പെട്ട 757 പേരും വെള്ളാപ്പള്ളി പക്ഷക്കാരാണ്. തിരുവനന്തപുരം, പുനലൂർ, പാലക്കാട് റീജിയണുകളിൽ വെള്ളാപ്പള്ളി പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ചേർത്തല, നങ്ങ്യാർകുളങ്ങര, വർക്കല, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം മേഖലകളിൽ നടന്ന മത്സരത്തിലും പാനൽ വിജയം നേടി.

തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടമായി വിദഗ്ധ അംഗങ്ങളെ ഡിസംബർ 17ന് തിരഞ്ഞെടുക്കും. എസ്.എൻ ട്രസ്റ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബർ 19ന് നടക്കും. കഴിഞ്ഞ 30 വർഷമായി വെള്ളാപ്പള്ളി നടേശനാണ് ട്രസ്റ്റിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix