Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഡിസംബർ 16ഓടെ ബംഗ്ലാദേശ് പിടിച്ചെടുക്കും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഡിസംബർ 16ഓടെ ഇന്ത്യ ബംഗ്ലാദേശ് പിടിച്ചെടുക്കുമെന്നും അവിടെ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്നും വിവാദ പ്രസ്താവനയുമായി ബംഗാളിലെ ബിജെപി നേതാവ് അർജുൻ സിങ്. ചൊവ്വാഴ്ച ഭാട്പാരയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഭീഷണിയുടെ സ്വരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്.

‘ഡിസംബർ 16ഓടെ ഞങ്ങൾ ബംഗ്ലാദേശ് പിടിച്ചെടുക്കും. ഇനി സഹിക്കാൻ കഴിയില്ല. ബംഗ്ലാദേശിന്റെ കാര്യത്തിൽ ഇനി ഒഴികഴിവുകളില്ല. അവിടെ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിന് തീർച്ചയായും പ്രതികാരം ചെയ്യും’ എന്നായിരുന്നു അർജുൻ സിങ്ങിന്റെ പ്രസ്താവന.

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് അധ്യക്ഷയുമായ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പരാമർശം.

ഷെയ്ഖ് ഹസീനയെ തിരികെ ബംഗ്ലാദേശിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കം തുടരുകയാണ്. ഹസീനയെ ‘കൈവിലങ്ങണിയിച്ച തടവുകാരിയായി’ മാത്രമേ തിരിച്ചെത്തിക്കാൻ അനുവദിക്കൂവെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമപരമായ നടപടികളിലൂടെയല്ലാതെ ഹസീനയ്ക്ക് മടങ്ങിവരാനാകില്ലെന്നും കർശന സുരക്ഷയിൽ മാത്രമേ അവരെ തിരിച്ചെത്തിക്കാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതേസമയം, ഡിസംബർ 16ന് ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്ര ചെയ്യാൻ ഹസീന ആഗ്രഹിക്കുന്നതായി അവരുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2024 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ച അതേ വിമാനക്കമ്പനിയുടെ സേവനം തിരിച്ചുപോക്കിനും ലഭ്യമാക്കണമെന്നാണ് ഹസീനയുടെ ആവശ്യമെന്നും വക്താവ് വ്യക്തമാക്കി.

എന്നാൽ ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച ഈ ആവശ്യം ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് അമീനുൽ ഇസ്‌ലാം തള്ളിയിരുന്നു. ഹസീന തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്യുമെന്ന് ബംഗ്ലാദേശ് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. യാത്രയ്ക്കായി വിമാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും ബംഗ്ലാദേശ് അറിയിച്ചു.

2009 മുതൽ 2024 വരെ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന, വിദ്യാർഥി പ്രക്ഷോഭം സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭമായി മാറിയതിനെത്തുടർന്നാണ് 2024 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകരെ നേരിട്ടതുമായി ബന്ധപ്പെട്ട് മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ഹസീന നിഷേധിച്ചിട്ടുണ്ട്.

ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അപേക്ഷ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനിടെയാണ് അർജുൻ സിങ്ങിന്റെ പ്രസ്താവന ഇന്ത്യ-ബംഗ്ലാദേശ് ബന്ധവുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix