Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bangladesh

ആദ്യ ടെസ്റ്റിലെ തോൽവിക്ക് മറുപടി; ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ

മക്കായ്: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോൽവിക്ക് കണക്കുതീർത്ത് ഓസ്ട്രേലിയ. മക്കായിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 51 റൺസിനും തകർത്ത ഓസ്ട്രേലിയ രണ്ട് മത്സര പരമ്പര 1-1ന് സമനിലയിലാക്കി. വെറും രണ്ട് ദിവസത്തിനുള്ളിലാണ് മത്സരം അവസാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 64 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 210 റൺസെടുത്തു. തുടർന്ന് രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിനെ 95 റൺസിന് പുറത്താക്കിയാണ് ഓസ്ട്രേലിയ ആധികാരിക ജയം സ്വന്തമാക്കിയത്. ഓസീസിന്റെ വിജയത്തിൽ നിർണായകമായത് മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബൗളിങ്ങായിരുന്നു. മത്സരത്തിൽ […]
Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കും; മത്സരക്രമത്തിൽ അനിശ്ചിതത്വം

ധാക്ക: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കുമെന്ന് സൂചന. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയുടെ തീയതികൾ സംബന്ധിച്ച് ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. സെപ്റ്റംബർ 3ന് ആദ്യ ഏകദിനം നടത്താനാണ് നിലവിലെ ധാരണയെങ്കിലും, മത്സരക്രമം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. 2025 ഓഗസ്റ്റിൽ നടക്കേണ്ടിയിരുന്ന പരമ്പര പിന്നീട് 2026 സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ പുതിയ മത്സരക്രമം സംബന്ധിച്ച അനിശ്ചിതത്വം ബംഗ്ലാദേശിന്റെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടറിനെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള […]
Read more

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്ട്രേലിയ

ഡാർവിൻ: 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ തിരിച്ചെത്തിയ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ആതിഥേയരെ ഞെട്ടിച്ചു. ഡാർവിനിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ 198 റൺസിന് പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന മികച്ച നിലയിലാണ്. മൊനിമുൾ ഹഖ് 35 റൺസുമായും തൻസിദ് ഹസൻ തമീം 32 റൺസുമായും ക്രീസിലുണ്ട്. 20 റൺസെടുത്ത ഷദ്മാൻ ഇസ്ലാമിന്റെ […]
Read more

ട്രാക്കിൽ വീണ മകനെ ട്രെയിൻ കടന്നുപോകുന്നതിനിടെ രക്ഷിച്ച് പിതാവ്

ധാക്ക: ട്രെയിൻ കടന്നുപോകാൻ തൊട്ടുമുമ്പ് റെയിൽവേ ട്രാക്കിലേക്ക് വീണ മകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണ കുട്ടിയെ കണ്ടതോടെ, ട്രെയിൻ അടുത്തെത്തിയിരുന്നെങ്കിലും പിതാവ് ഉടൻ തന്നെ ട്രാക്കിലേക്ക് ചാടി. തുടർന്ന് കുട്ടിയെ തന്റെ ശരീരത്തിനടിയിൽ മറച്ചുവെച്ച് രക്ഷാകവചമായി കിടന്നതോടെയാണ് ദുരന്തം ഒഴിവായത്. ട്രെയിൻ ഇവരുടെ മുകളിലൂടെ കടന്നുപോയെങ്കിലും ഇരുവരും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവസമയത്ത് പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും സുരക്ഷാ ജീവനക്കാരും സഹായിക്കാൻ ശ്രമിച്ചെങ്കിലും ട്രെയിൻ കടന്നുപോകുന്നതിനാൽ […]
Read more

താരിഖ് റഹ്‌മാന്റെ വിജയതത്തിന് പിന്നിൽ ഇന്ത്യ ?

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര നല്ലതല്ലെങ്കിലും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലും അതിന്റെ ചെയർമാൻ താരിഖ് റഹ്‌മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇന്ത്യയുടെ സ്വാധീനം പ്രകടമായിരുന്നുവെന്ന ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. നരേന്ദ്ര മോദിയുടെ ‘ചായ് പെ ചർച്ച’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ബിഎൻപി സംഘടിപ്പിച്ച ‘ചായേർ അഡ്ഡ’ വിജയകരമായിരുന്നുവെന്നാണ് വിലയിരുത്തൽ. താരിഖ് റഹ്‌മാന്റെ മകൾ സയിമ റഹ്‌മാന്റെ ആശയമായിരുന്നു ഇത്. രാജ്യത്തുടനീളം, പ്രത്യേകിച്ച് യുവാക്കളുമായി അനൗപചാരിക സംവാദങ്ങൾ നടത്തി അവരുടെ പ്രതികരണങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുക എന്നതായിരുന്നു ഈ […]
Read more

ബംഗ്ലാദേശിൽ നേട്ടമുണ്ടാക്കാനാവാതെ ജമാഅത്തെ ഇസ്ലാമി

ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. സഖ്യത്തിന് നൂറ് സീറ്റുകൾ പോലും നേടാനായില്ല. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിക്കും ഗണ്യമായ മുന്നേറ്റം സാധിച്ചില്ല. ജമാഅത്തുമായി ഉണ്ടാക്കിയ സഖ്യം സിറ്റിസൺ പാർട്ടിക്ക് തിരിച്ചടിയായി. തോൽവി അംഗീകരിച്ച ജമാഅത്ത്, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു. പ്രവചനങ്ങളെ മറികടന്ന് വമ്പൻ വിജയം സ്വന്തമാക്കിയത് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയാണ്. 300 അംഗങ്ങളുള്ള പാർലമെന്റിൽ ഇരുന്നൂറിലധികം സീറ്റുകളിൽ ബിഎൻപി […]
Read more

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക: ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. 151 എന്ന കേവലഭൂരിപക്ഷം കടന്ന ബിഎൻപി നിലവിൽ 158 സീറ്റുകളിൽ മുന്നിലാണ്. ജമാഅത്തെ മുന്നണി 41 സീറ്റുകളിൽ വിജയം നേടിയിട്ടുണ്ട്. വോട്ടെണ്ണൽ തുടരുകയാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രിഖാലിദ സിയയുടെ മകനും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാൻന്റെ പുത്രനുമായതാരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകാനിടയുണ്ട്. 1981ൽ സൈനിക കലാപത്തിനിടെ സിയാവുർ റഹ്മാൻ കൊല്ലപ്പെടുമ്പോൾ താരിഖിന് വെറും 16 വയസായിരുന്നു. അതിനു […]
Read more

ഷെയ്ഖ് ഹസീനയ്‌ക്ക് 21 വർഷം ജയിൽശിക്ഷ; വിധിപറഞ്ഞത് ബംഗ്ലാദേശ് കോടതി

ധാക്ക: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശ് കോടതി 21 വർഷത്തേക്ക് തടവുശിക്ഷ വിധിച്ചു. മൂന്ന് അഴിമതി കേസുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുർബച്ചോളിലെ രാജുക് ന്യൂ ടൗൺ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകൾ ആരോപിച്ചാണ് മൂന്ന് കേസുകളും ഫയൽ ചെയ്‌തിരിക്കുന്നത്. ഓരോ കേസിലും ഏഴ് വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത്. നിയമപരമായി അംഗീകരിച്ചതിനെക്കാൾ അധികം പ്ലോട്ടുകളാണ് അപേക്ഷകളൊന്നും നൽകാതെ ഷെയ്ഖ് ഹസീനയ്‌ക്ക് ലഭിച്ചതെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണൽ ഷെയ്ഖ് […]
Read more

ബംഗ്ലാദേശില്‍ വീണ്ടും കലാപം: ബാവുല്‍ ഗായകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം

ധാക്ക: ബാവുല്‍ ദായകന്‍ അബുള്‍ സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധം ശക്തം . വിദ്യാര്‍ത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിന്റെ പുതിയ രൂപം ഉയര്‍ന്നുവരികയാണെന്നാണ് വിമര്‍ശനം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കീഴില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളില്‍ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമുള്ള ഗായക സമൂഹമാണ് ബാവുല്‍ ഗായകര്‍. അബുല്‍ സര്‍ക്കാര്‍ തന്റെ സംഗീത പരിപാടിക്കിടെ […]
Read more

ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണം: ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയതായി ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വഷളായതിനെ തുടര്‍ന്നാണ്് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഷേക് ഹസീനയെ വിട്ട് നല്‍കുന്ന കാര്യം രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix