Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൈപ്പോതിക്കേഷൻ നീക്കിയ വാഹനങ്ങളുടെ ആർ.സി.; നടപടികൾ ലളിതമാക്കി മോട്ടോർ വാഹനവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വാഹന വായ്പ തിരിച്ചടവ് പൂർത്തിയാക്കി ഹൈപ്പോതിക്കേഷൻ നീക്കിയശേഷം ആർ.സി.യുടെ പകർപ്പ് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കി മോട്ടോർ വാഹനവകുപ്പ്. ഇതിനായി പോലീസ് എഫ്.ഐ.ആർ. ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇനി അപേക്ഷ നൽകിയാൽ മാത്രം ഡിജിറ്റൽ രൂപത്തിലല്ലാത്ത ആർ.സി.യുടെ പകർപ്പ് അനുവദിക്കും.

പരിവഹൻ സംവിധാനത്തിലെ പുതിയ ക്രമീകരണം അനുസരിച്ച് വാഹനവായ്പ തിരിച്ചടവ് പൂർത്തിയാകുന്നതോടെ ആർ.സി.യിൽനിന്ന് ഹൈപ്പോതിക്കേഷൻ വിവരങ്ങൾ സ്വയം നീക്കം ചെയ്യും. തുടർന്ന് പുതിയ ആർ.സി.യും ലഭ്യമാകും.

ഹൈപ്പോതിക്കേഷൻ നീക്കം ചെയ്ത വാഹനങ്ങളുടെ ആർ.സി.യുടെ പകർപ്പ് ആവശ്യപ്പെടുന്നവർ അപേക്ഷ നൽകിയാൽ മതിയാകും. അപേക്ഷ സ്വീകരിച്ച് പരിവഹൻ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്തശേഷം ആർ.സി. അനുവദിക്കാനാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഹൈപ്പോതിക്കേഷൻ നീക്കം ചെയ്ത വാഹനങ്ങൾക്ക് നേരിട്ട് ആർ.സി. അനുവദിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല. പുതിയ സംവിധാനം നിലവിൽ വരുന്നതുവരെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആർ.സി. അനുവദിക്കാനാണ് തീരുമാനം.

വാഹനവായ്പ തിരിച്ചടവ് പൂർണമായും പൂർത്തിയായ അപേക്ഷകളിൽ മാത്രമേ ഇത്തരത്തിൽ ആർ.സി.യുടെ പകർപ്പ് അനുവദിക്കാവൂവെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix