Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നാം ദിവസവും ചക്കക്കൊമ്പൻ ദൗത്യം; ആദ്യ ഡോസ് മയക്കുവെടിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൂന്നാർ: ചക്കക്കൊമ്പനെ പിടികൂടി നിയന്ത്രണവിധേയമാക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ഇന്ന് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടിവെച്ചു. 301 ഏക്കറിലെ അങ്കണവാടിക്ക് സമീപം കഴിഞ്ഞ ദിവസം മയക്കുവെടിവെച്ച അതേ പ്രദേശത്തുവെച്ചാണ് ഇന്നും വെടിവെച്ചത്. ആനയെ നിരീക്ഷിച്ചുവരികയാണെന്ന് ദൗത്യസംഘം അറിയിച്ചു.

ആന മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും തുടർന്ന് റേഡിയോ കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മയക്കുവെടിവെച്ചിരുന്നെങ്കിലും ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് മൂന്നാം ദിവസവും ദൗത്യം തുടരുന്നത്.

ഇന്ന് രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ചക്കക്കൊമ്പനെ കണ്ടെത്തിയത്. പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന നീങ്ങുന്നത് തടയുന്നതിനായി ദൗത്യസംഘം ബോട്ടുകളിലും നിരീക്ഷണ സംഘങ്ങളെ വിന്യസിച്ചു. ആന പന്നിയാർ ഭാഗത്തേക്കോ ആദ്യദിവസം എത്തിയ 301 കോളനി ഭാഗത്തേക്കോ നീങ്ങാനാണ് സാധ്യതയെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തൽ.

മയക്കുവെടിവെക്കാൻ അനുയോജ്യമായ തുറസായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമവും തുടർന്നു. ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിലുള്ള സംഘത്തിന് ആർആർടി നിരീക്ഷണ സംഘം നിർദേശങ്ങൾ നൽകി.

ഇതിനിടെ എൺപതേക്കറിൽനിന്ന് തുരുത്തിലേക്ക് പോകുന്ന വഴിയിലൂടെ ആന തുറസായ പ്രദേശത്തെത്തി. പിന്നാലെ ഡാമിലെ വെള്ളത്തിലേക്ക് ഇറങ്ങി നീന്താനും തുടങ്ങി. കരയിലേക്ക് കയറിയാൽ മയക്കുവെടിവെക്കാൻ കഴിയുമെന്നായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ.

എന്നാൽ പിന്നീട് ലാസയിൽനിന്ന് ഇടിക്കുഴി ഭാഗത്തേക്ക് നീങ്ങിയ ആന തുരുത്തിലെ കാട്ടിലേക്ക് കയറി. അവിടെനിന്ന് മറയൂർകുടി ഭാഗത്തേക്കും തുടർന്ന് കൊക്കുപാറ ഭാഗത്തേക്കും നീങ്ങിയതോടെ ദൗത്യസംഘം നിരീക്ഷണം ശക്തമാക്കി.

ആദ്യ ഡോസ് മയക്കുവെടി നൽകിയ സാഹചര്യത്തിൽ ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് വനംവകുപ്പ്. തുടർനടപടികൾ ആനയുടെ ആരോഗ്യസ്ഥിതിയും മയക്കത്തിന്റെ പ്രതികരണവും വിലയിരുത്തിയ ശേഷമായിരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix