Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചക്കക്കൊമ്പൻ മിഷൻ; മയക്കുവെടിയേറ്റതോടെ ആന വെള്ളത്തിലേക്കിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയിൽ. മയക്കുവെടിയേറ്റതിന് പിന്നാലെ ചക്കക്കൊമ്പൻ ജലാശയത്തിലേക്ക് ഇറങ്ങിയതാണ് ദൗത്യത്തിന് തിരിച്ചടിയായത്.

രാവിലെ മുതൽ വനംവകുപ്പ് സംഘം നിരീക്ഷിച്ചുവരികയായിരുന്ന ആന മയക്കുവെടിയേറ്റതോടെ വെള്ളത്തിലേക്ക് നീന്തിയിറങ്ങുകയായിരുന്നു. തുമ്പിക്കൈ ഉയർത്തിപ്പിടിച്ചാണ് ആന നീന്തുന്നത്. നിലവിൽ ഗ്യാപ് റോഡ് ഭാഗത്തേക്കാണ് ചക്കക്കൊമ്പൻ നീങ്ങുന്നത്.

ബോട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ സുരക്ഷിതമായി കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആന വെള്ളത്തിലിറങ്ങിയതോടെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി.

ചക്കക്കൊമ്പനെ നിരീക്ഷിച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആനയെ സുരക്ഷിതമായി കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് സംഘം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix