തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,720 രൂപയായി. ഒരു പവൻ സ്വർണത്തിന് 93,760 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞതോടെ ഒരു ഗ്രാമിന്റെ വില 9,590 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 76,720 രൂപയാണ് വില.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 170 രൂപയും 10 ഗ്രാമിന് 1,700 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ വില കുറഞ്ഞത്.



