Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അൽബേനിയയിൽ വീണ്ടും സർക്കാർ വിരുദ്ധ പ്രക്ഷോഭം; ടിറാനയിൽ സംഘർഷം, 30 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടിറാന: ഒരിടവേളയ്ക്ക് ശേഷം അൽബേനിയയിൽ വീണ്ടും സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ നവംബർ 28ന് തലസ്ഥാനമായ ടിറാനയിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി.

പ്രതിഷേധക്കാർ പൊലീസിന് നേരെ പെട്രോൾ ബോംബുകളും കല്ലുകളും എറിഞ്ഞു. ഇതിന് പിന്നാലെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം, ജലപീരങ്കി, റബർ ബുള്ളറ്റുകൾ എന്നിവ പ്രയോഗിച്ചു. മുഖംമൂടി ധരിച്ച ചിലർ സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ച് തകർത്തതോടെയാണ് സംഘർഷം രൂക്ഷമായതെന്ന് അൽബേനിയൻ പൊലീസ് അറിയിച്ചു.

സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ പ്രതിഷേധക്കാർക്ക് പുറമെ നിരവധി മാധ്യമപ്രവർത്തകരുമുണ്ട്.

അൽബേനിയയിലെ സംരക്ഷിത പ്രകൃതിമേഖലയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ ആഡംബര ഹോട്ടൽ പദ്ധതി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങളോടെയാണ് മെയ് മാസത്തിൽ പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്. അഴിമതി ആരോപണങ്ങളും സർക്കാർ നയങ്ങളോടുള്ള അതൃപ്തിയും പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നു. തുടക്കത്തിൽ സമാധാനപരമായിരുന്ന സമരങ്ങൾ ഒക്ടോബർ പകുതിയോടെ അക്രമാസക്തമായി മാറി.

ആരോഗ്യരംഗത്തെ പോരായ്മകൾ, തൊഴിലവസരങ്ങളുടെ കുറവ്, വിദ്യാഭ്യാസ നിലവാരത്തിലെ തകർച്ച തുടങ്ങിയ പ്രശ്നങ്ങളിലുള്ള യുവാക്കളുടെ രോഷവും പ്രക്ഷോഭങ്ങൾക്ക് പിന്നിലുണ്ട്. പ്രധാനമന്ത്രി എഡി രാമ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

നേരത്തെയും പ്രതിഷേധക്കാർ സർക്കാർ കെട്ടിടങ്ങൾക്കും ബാങ്കുകൾക്കും തീയിടുകയും കടകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. നടപ്പാതകളിലെ കല്ലുകൾ ഇളക്കിയെടുത്ത് പൊലീസിന് നേരെ എറിയുന്ന സംഭവങ്ങളുമുണ്ടായി.

2013 മുതൽ അൽബേനിയ ഭരിക്കുന്ന എഡി രാമ കഴിഞ്ഞ വർഷമാണ് നാലാം തവണയും അധികാരത്തിലെത്തിയത്. എന്നാൽ തുടർച്ചയായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

അതിനിടെ, കഴിഞ്ഞ മാസം അൽബേനിയൻ സുപ്രീം കോടതിക്ക് പ്രതിഷേധക്കാർ തീയിടുന്ന ദൃശ്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തും കോൺഗ്രസ് നേതാവ് പവൻ ഖേരയുമാണ് ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചത്.

എല്ലാ രാജ്യങ്ങളും അൽബേനിയയിലെ സംഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. അതേസമയം, അൽബേനിയയിലെ പ്രതിഷേധങ്ങളെ വലതുപക്ഷം ഒരു മാതൃകയായി കാണില്ലെന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix