Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണ്ഡല പുനർനിർണയ ബില്ലിൽ നിലപാട് മാറ്റമില്ല; പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ച് ഡിഎംകെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ഡിഎംകെ. വിഷയത്തിൽ നിലപാട് മാറ്റില്ലെന്ന സൂചനയാണ് പാർട്ടി നേതൃത്വം നൽകുന്നത്. ഇന്ത്യാ സഖ്യ നേതാക്കളുമായുള്ള ചർച്ചയിൽ ഡിഎംകെയുടെ തീരുമാനം കനിമൊഴി വിശദീകരിക്കുമെന്നാണ് വിവരം.

ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി വ്യക്തമാക്കി. തമിഴ്‌നാടിന്റെ താൽപര്യം സംരക്ഷിക്കാനാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

തമിഴ്‌നാടിന്റെയും തമിഴ് ജനതയുടെയും താൽപര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ബില്ലിനെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിനെ കാണുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇത് വഴിയൊരുക്കുമെന്നും രാഹുൽ ആരോപിച്ചിരുന്നു.

ഇതിന് മറുപടിയായാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡിഎംകെ വഹിച്ച പങ്കിനെ അംഗീകരിച്ചതിന് രാഹുൽ ഗാന്ധിയോട് നന്ദി അറിയിച്ച സ്റ്റാലിൻ, പാർട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും സൂചിപ്പിച്ചു.

അതേസമയം, ഡിഎംകെയെ അനുനയിപ്പിക്കാനായി ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ചെന്നൈയിലെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, മമത ബാനർജി, മല്ലികാർജുൻ ഖർഗെ തുടങ്ങിയ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, രേവന്ത് റെഡ്ഡി, വി.ഡി. സതീശൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരും ചെന്നൈയിലെത്തും. ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ കനിമൊഴി ഇന്ത്യാ സഖ്യ നേതാക്കളെ അറിയിക്കുമെന്നാണ് സൂചന.

കോൺഗ്രസിനോട് ഡിഎംകെ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകളും നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിലെ കുറവുമാണ് ഈ അതൃപ്തിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ അനുനയ ചർച്ചകൾ വിജയിക്കുമോ എന്നതിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ആകാംക്ഷ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix