Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിയാസ് മൗലവി വധക്കേസ്;ലീഗിന്റെ മുതലക്കണ്ണീര്‍ തുറന്നുകാട്ടി:കെ ടി ജലീല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്:ലീഗിന്റെ മുതലക്കണ്ണീര്‍ റിയാസ് മൗലവിയുടെ ഭാര്യ തുറന്നുകാട്ടിയെന്ന് കെടി ജലീല്‍ എംഎല്‍എ.റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയ സംഭവത്തിലാണ് കെടി ജലീലിന്റെ പ്രതികരണം.കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ ഇന്നലെ അറിയിച്ചിരുന്നു.കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ.ടി ഷാജിതിനെ തന്നെയാണ് അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തുന്നതന്നും സെയ്ദ പറഞ്ഞു.

ഷാജിത്തിനെതിരായ ലീഗിന്റെ ഉറഞ്ഞുതുള്ളല്‍ തികഞ്ഞ കാപട്യമാണെന്ന് ഇതോടെ തെളിഞ്ഞു.സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ആദ്യം അഡ്വ അശോകനെയും അദ്ദേഹത്തിന്റെ മരണശേഷം അഡ്വ ഷജിത്തിനെയും സര്‍ക്കാര്‍ നിയമിച്ചത് റിയാസ് മൗലവിയുടെ ഭാര്യയുടെ കത്ത് പ്രകാരമാണ്.അല്ലാതെ സര്‍ക്കാരിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും കെടി ജലീല്‍ പറഞ്ഞു.

ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;അച്ഛനും മകനും മരിച്ചു;അമ്മക്ക് ഗുരുതര പരിക്ക്

ലീഗിന്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി റിയാസ് മൗലവിയുടെ ഭാര്യ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അഡ്വ ഷജിത്തിലും അന്വേഷണ ഉദ്യോഗസ്ഥരിലും പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി. ഇതോടെ റിയാസ് മൗലവിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയവര്‍ ഇളിഭ്യരായി.ലീഗുകാര്‍ നടത്തിയ 44 വിശുദ്ധ കൊലപാതകങ്ങളുടെ സമ്പൂര്‍ണ്ണ ലിസ്റ്റ് നാളെ പുറത്തുവിടും.നരിക്കാട്ടേരിയിലെ ബോബ് നിര്‍മ്മാണത്തിനിടെ മരിച്ച നാല് യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ വിവരങ്ങളുള്‍പ്പടെ. -കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Advertisement
WhiteswanTV Footer