സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷെയ്ൻ നി​ഗത്തി​ന്റെ ‘ഹാൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷെയ്ൻ നിഗം നായകൻ ആയി ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഹാൽ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തക‌ർ. ജെ.വി.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ വിജയകുമാര്‍ ആണ്.

ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഹാല്‍. സംഗീതത്തിന് വളരെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയകഥ കൂടിയാണ് ഈ ചിത്രം.

ഷെയ്ൻ നിഗത്തിന്റെ അടുത്ത കാലത്തെ ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണിത്. മെയ് ആദ്യ ആഴ്ച്ച കോഴിക്കോട് വെച്ചാണ് ചിത്രത്തി​ന്റെ ഷൂട്ടിംഗ് തുടങ്ങുക. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം അണിയറപ്രവർത്തകർ പ്ലാന്‍ ചെയ്തിരിക്കുന്നത്.

തമിഴ് ചിത്രമായ മദ്രാസ്ക്കാരൻ പൂർത്തിയാക്കിയതിന് ശേഷം മെയ് ആദ്യ ആഴ്ച്ചയോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് വിവരങ്ങൾ. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ കാമറ കെെകാര്യം ചെയ്യുന്നത് കാർത്തിക് മുത്തുകുമാർ ആണ്. മ്യൂസിക്ക് ഒരുക്കുന്നത് നന്ദു, ആർട്ട് ഡയറക്ഷൻ ചെയ്യുന്നത് പ്രശാന്ത് മാധവ്, എഡിറ്റർ ആയെത്തുന്നത് ശ്രീജിത്ത് സാരംഗ് എന്നിവരാണ്. കോസ്റ്റ്യൂംസ് തയ്യാറാക്കിയിരിക്കുന്നത് സമീറ സനീഷ് ആണ്.

പ്രൊഡക്ഷൻ കൺട്രോളർ ആയെത്തുന്നത് പ്രശാന്ത് നാരായൺ, മേക്കപ്പ് ചെയ്തിരിക്കുന്നത് അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ് ഒരുക്കിയത് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ് യെല്ലോ ടൂത്ത് എന്നിവരാണ്.

Tags :

Recent News

Advertisement